ഗ്യാസിനും വൈദ്യുതിക്കും 25% വിലക്കുറവ് പ്രഖ്യാപിച്ച് Flogas; വർഷം എത്ര യൂറോ ലാഭിക്കാം?

അയര്‍ലണ്ടിലെ മറ്റ് ഊര്‍ജ്ജവിതരണ കമ്പനികള്‍ക്ക് പിന്നാലെ ഗ്യാസ്, വൈദ്യുതി വില കുറയ്ക്കാന്‍ Flogas-ഉം. നാച്വറല്‍ ഗ്യാസിന്റെ വേര്യബിള്‍ റേറ്റില്‍ 25%, വൈദ്യുതിയുടെ വേര്യബിള്‍ റേറ്റില്‍ 15% എന്നിങ്ങനെ കുറവ് വരുത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 25-ഓടെ കുറഞ്ഞ നിരക്ക് നിലവില്‍ വരും.

വില കുറയ്ക്കുന്നതോടെ Flogas ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ വര്‍ഷം ശരാശരി 274 യൂറോയും, ഗ്യാസ് ബില്ലില്‍ 429 യൂറോയും ലാഭിക്കാന്‍ കഴിയും.

ഗ്യാസിന്റെ സ്റ്റാന്‍ഡിങ് ചാര്‍ജ്ജ് 10% കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം കമ്പനിയുടെ സ്മാര്‍ട്ട് മീറ്റര്‍ നിരക്കുകള്‍ തല്‍ക്കാലത്തേയ്ക്ക് അതേപടി തുടരും.

നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് Flogas ഊര്‍ജ്ജവില കുറയ്ക്കുന്നത്. നവംബറില്‍ ഗ്യാസിനും, വൈദ്യുതിക്കും 30% വീതമാണ് വിലക്കുറവ് വരുത്തിയത്.

രാജ്യത്തെ മറ്റ് പ്രധാന ഊര്‍ജ്ജവിതരണ കമ്പനികളായ Energia, Bord Gáis Energy, Electric Ireland എന്നിവയും ഈയിടെ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: