അയര്‍ലണ്ടില്‍ പുതുതായി 700 പേര്‍ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് പൊതുജലവിതരണ സംവിധാനമായ ഐറിഷ് വാട്ടര്‍ (Uisce Éireann). പ്രൊഫഷണല്‍, ട്രേഡ്, ഗ്രാജ്വേറ്റ്‌സ്, സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് എന്നിങ്ങനെ വിവിധ ജോലികള്‍ക്കായി ആളുകളെ ആവശ്യമുണ്ടെന്നും, അടുത്ത വര്‍ഷത്തോടെ ഈ ഒഴിവുകള്‍ നികത്തിത്തുടങ്ങുമെന്നും ഐറിഷ് വാട്ടര്‍ അറിയിച്ചു.
രാജ്യത്തെ എല്ലാ കൗണ്ടികളിലും ജോലി ഒഴിവുകള്‍ ഉണ്ട്. ഫ്രണ്ട്- ലൈന്‍ ഓപ്പറേറ്റര്‍മാര്‍, സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് ജോലിക്കാര്‍, അഡ്മിനിസ്‌ട്രേഷന്‍, കമ്മ്യൂണിക്കേഷന്‍സ്, മാനേജ്‌മെന്റ്, ഐടി വിദഗ്ദ്ധര്‍ എന്നിവരെയെല്ലാം കമ്പനിക്ക് ആവശ്യമാണെന്ന് ഐറിഷ് വാട്ടര്‍ വ്യക്തമാക്കി.
ഐറിഷ് വാട്ടര്‍ ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് പദ്ധതിയാണിത്.
രാജ്യത്ത് ശുദ്ധജലം എത്തിക്കുക, മലിനജലം കൈകാര്യം ചെയ്യുക എന്നിവയാണ് ഐറിഷ് വാട്ടറിന്റെ ചുമതലകള്‍.