ഭക്ഷ്യനിയമങ്ങൾ ലംഘിച്ചു; അയർലണ്ടിൽ ജനുവരി മാസം അടച്ചുപൂട്ടിയത് നാല് സ്ഥാപനങ്ങൾ

അയര്‍ലണ്ടില്‍ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ പാലിക്കാത്ത നാല് സ്ഥാപനങ്ങള്‍ക്ക് ജനുവരി മാസത്തില്‍ അടച്ചുപൂട്ടല്‍, വില്‍പ്പന നിര്‍ത്തല്‍ നോട്ടീസുകള്‍ നല്‍കി ഭക്ഷ്യസുരക്ഷാ വകുപ്പ്. സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചുവടെ:

F Herterich’s Pork Butchers, 1 Lombard Street, Galway

Nearby O’Briens Gala (Closed area: External food store room), Cloughleigh Road, Ennis, Clare

Golden Palace (restaurant/café), First Floor, 89 Swords Road, Whitehall, Dublin 9

Mercury (retailer), Park Road, Waterford

സുരക്ഷിതമല്ലാത്ത കാര്‍ഡ്‌ബോര്‍ഡ് ബോക്‌സില്‍ പാചകം ചെയ്യാനുള്ള മീന്‍ സൂക്ഷിക്കുക, സ്ഥാപനത്തില്‍ പലയിടത്തായി എലിക്കാഷ്ഠം വീണുകിടക്കുക, പ്രവര്‍ത്തനരഹിതമായ ഫ്രീസറില്‍ ഭക്ഷണം സൂക്ഷിക്കുക, കൈ കഴുകുന്ന സിങ്കില്‍ മാംസം കഴുകുക, പാചകം ചെയ്യാത്ത മാംസം തൊട്ടതിന് ശേഷം കൈകള്‍ ശുദ്ധമാക്കാതെ മറ്റ് പാചകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, പാചക ഉപകരണങ്ങളുടെ സൈഡില്‍ ഗ്രീസ് കണ്ടെത്തുക മുതലായ നിയമലംഘനങ്ങളാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആകെ 90-ലധികം സ്ഥാപനങ്ങള്‍ക്ക് നേരെയാണ് അധികൃതര്‍ നടപടികള്‍ എടുത്തത്.

Share this news

Leave a Reply

%d bloggers like this: