ഡബ്ലിൻ സിറ്റി സെന്ററിൽ ഓഗസ്റ്റ് മുതൽ വാഹനങ്ങൾ പ്രവേശിക്കില്ല; പദ്ധതി വിശദീകരിച്ച് ഗതാഗത മന്ത്രി

ഡബ്ലിന്‍ സിറ്റി സെന്ററില്‍ വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുന്ന The Dublin City Centre Transport Plan ഓഗസ്റ്റ് മാസത്തോടെ നടപ്പില്‍ വരുമെന്ന് ഗതാഗതമന്ത്രി ഈമണ്‍ റയാന്‍. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിക്കപ്പെട്ട പദ്ധതി പ്രകാരം, സിറ്റി സെന്ററില്‍ പ്രവേശിക്കപ്പെടുന്ന കാറുകളുടെ എണ്ണം നിയന്ത്രിക്കുകയും, അതേസമയം അവിടുത്തെ വ്യാപാര സ്ഥാപനങ്ങളുടെ കച്ചവടത്തെ നിയന്ത്രണം ബാധിക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയുമാണ് ചെയ്യുക.

പദ്ധതി നടപ്പിലാക്കുന്നതോടെ Westland Row, Pearse Street, Bachelor’s Walk, Aston Quay മുതലായ സ്ഥലങ്ങളിലെ ഗതാഗതത്തിന് നിയന്ത്രണവും, പുതിയ മാറ്റങ്ങളും നിലവില്‍ വരും. ഇത് ഡബ്ലിന്‍ സിറ്റി സെന്ററില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കുമെന്ന് മന്ത്രി റയാന്‍ പറയുന്നത്.

പദ്ധതി പ്രകാരം Westland Row-ല്‍ നിന്നും Sandwith Street-ലേയ്ക്കുള്ള Pearse Street ടു-വേ റോഡ് ആക്കി മാറ്റും. Westland Row-യിലേയ്ക്ക് പോകാനായി Pearse Street-ലേയ്ക്ക് വടക്കോട്ട് നിലവിലുള്ള ലെഫ്റ്റ് ഹാന്‍ഡ് ടേണ്‍ വഴി പൊതുഗതാഗതങ്ങള്‍, സൈക്കിളുകള്‍ എന്നിവ കടത്തിവിടില്ല. പകരം ഈ ജങ്ഷനില്‍ പുതിയ റൈറ്റ് ഹാന്‍ഡ് ടേണ്‍ നിര്‍മ്മിക്കും. ഒപ്പം വേറെയും ഒട്ടനവധി മാറ്റങ്ങള്‍ ഇവിടെ നിലവില്‍ വരും.

ഡബ്ലിന്‍ സിറ്റി സെന്റര്‍ വഴി കടന്നുപോകുന്ന 10 കാറുകളില്‍ ആറെണ്ണവും ഇവിടം ലക്ഷ്യമാക്കി വരുന്നതല്ലെന്നും, സിറ്റി സെന്ററിന് പുറത്തെ ലക്ഷ്യത്തിലെത്താനായി എളുപ്പവഴിയായി ഈ റൂട്ട് ഉപയോഗിക്കുന്നതാണെന്നും പഠനങ്ങള്‍ പറയുന്നു. ഇതുകാരണം വലിയ ഗതാഗതക്കുരുക്ക് സെന്ററില്‍ ഉണ്ടാകുന്നു.

അതോടൊപ്പം സൈക്കിള്‍ യാത്രയ്ക്കായി പുതിയ സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം 290 മില്യണ്‍ യൂറോ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും റയാന്‍ വ്യക്തമാക്കിയിട്ടുണ്ട്. മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കുന്നതോടെ ഡബ്ലിന്‍ അടക്കമുള്ള നഗരങ്ങളില്‍ കൂടുതല്‍ പേര്‍ സൈക്കിളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുമെന്ന് താന്‍ കരുതുന്നതായും റയാന്‍ അഭിപ്രായപ്പെട്ടു.

മലിനവാതകങ്ങളുടെ പുറന്തള്ളല്‍ വലിയ ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ പരിസ്ഥിതിസംരക്ഷണം എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്.

Share this news

Leave a Reply

%d bloggers like this: