ഡിപ്രഷൻ ആണോ? ഏറ്റവും നല്ല ചികിത്സ ഇതെന്ന് ഗവേഷകർ

ലോകത്ത് വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവുന്നതിനിടെ വ്യായാമമാണ് ഡിപ്രഷന്‍ അഥവാ വിഷാദത്തിനുള്ള ഏറ്റവും നല്ല ചികിത്സയെന്ന് പഠനം. പലപ്പോഴും ആന്റിഡിപ്രസന്റുകളെക്കാള്‍ ഗുണം ചെയ്യുന്നതാണ് വിവിധ എക്‌സര്‍സൈസുകളെന്നും The BMJ മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നടത്തം, ജോഗിങ്, യോഗ, സ്‌ട്രെങ്ത് ട്രെയിനിങ് എന്നിവയാണ് ഡിപ്രഷനെതിരെ കൂടുതല്‍ ഫലപ്രദം. കഠിനമായ എക്‌സര്‍സൈസില്‍ ഏര്‍പ്പെടുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നു. പക്ഷേ നടത്തം, യോഗ പോലെ പൊതുവില്‍ കാഠിന്യം കുറഞ്ഞ വ്യായാമങ്ങള്‍ക്കും ഡിപ്രഷനെ പ്രതിരോധിക്കാന്‍ കഴിയും.

ആന്റിഡിപ്രസന്റുകള്‍ കഴിക്കുന്നവര്‍ അതോടൊപ്പം തന്നെ വ്യായാമം ശീലമാക്കിയാല്‍ മരുന്നിന്റെ ഫലപ്രാപ്തി വര്‍ദ്ധിച്ചുവരുന്നതായും കാണുന്നുണ്ട്. അതേസമയം മരുന്നുകള്‍ മാറ്റിവച്ച് വ്യായാമത്തെ മാത്രം ആശ്രയിക്കരുതെന്നും, ഇവ രണ്ടും ഒന്നിച്ചുചേര്‍ത്തുള്ള പദ്ധതിയാണ് ഗുണകരമെന്നും ഗവേഷകര്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. സൈക്കോ തെറാപ്പിയും ഒപ്പം കൊണ്ടുപോകേണ്ടതുണ്ട്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 14,000 പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടന്നത്.

ഡിപ്രഷന്‍ അനുഭവിക്കുന്ന പലരും എക്‌സര്‍സൈസ് ചെയ്യാന്‍ മടി കാണിക്കുമെങ്കിലും, എക്‌സര്‍സൈസ് ഡിപ്രഷനെ മറികടക്കാന്‍ സഹായിക്കുമെന്നാണ് പഠനം തെളിയിക്കുന്നതെന്ന് Royal College of Psychiatrists-ലെ Dr Paul Keedwell പറയുന്നു. ഒപ്പം ശാരീരിക ആരോഗ്യവും മെച്ചപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: