മൈഗ്രന്റ് നഴ്സസ് അയർലണ്ടിന് സാർവ്വദേശീയ നേതൃത്വം: സെൻട്രൽ കമ്മിറ്റിയിൽ ഫിലിപ്പീൻസ്, സിംബാബ്‌വെ പ്രതിനിധികളെ ഉൾപ്പെടുത്തി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ സെൻട്രൽ കമ്മിറ്റിയിൽ ആഫ്രിക്കൻ പ്രതിനിധിയായി സിംബാബ്‌വെയിൽ നിന്നുള്ള ലവേഴ്സ് പാമേയറിനെയും, ഫിലിപ്പീൻസ് പ്രതിനിധിയായി മൈക്കൽ ബ്രയാൻ സുർലയെയും ഉൾപ്പെടുത്തി സെൻട്രൽ കമ്മിറ്റി വിപുലീകരിച്ചു. റോസ്കോമണിൽ എൻഹാൻസ്ഡ് നേഴ്സ് ആയി ജോലി ചെയ്യുകയാണ് ലവേഴ്സ്. റോസ്കോമണിലെ ‘റോസ് എഫ്എം’ എന്ന റേഡിയോ സ്റ്റേഷനിൽ അവതാരകനും കൂടിയാണ് അദ്ദേഹം.

ഡബ്ലിനിൽ സീനിയർ ഹീമോഡയാലിസിസ് നഴ്‌സാണ് മൈക്കൽ. ഫിലിപ്പിനോ നഴ്സസ് ഇൻ അയർലണ്ട് എന്ന ഫേസ്ബുക് ഗ്രൂപ്പിന്റെ സ്ഥാപകനും അഡ്മിനും ആണ് അദ്ദേഹം.

അയർലണ്ടിലെ എല്ലാ രാജ്യങ്ങളിലെയും പ്രവാസി നഴ്സുമാരെ ഉൾക്കൊള്ളിച്ചു പ്രവർത്തിക്കുക എന്ന മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് ആഫ്രിക്കൻ, ഫിലിപ്പീൻസ് പ്രതിനിധികൾ നേതൃത്വത്തിലേക്ക് വരുന്നത്. നൂറു കണക്കിന് അംഗങ്ങൾ സംഘടനയ്ക്ക് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുണ്ടെങ്കിലും അവരുടെ പ്രതിനിധികൾ നേതൃത്വത്തിലേക്ക് വരുന്നത് ആദ്യമായാണ്. ആഫ്രിക്കൻ, ഫിലിപ്പീൻസ് പ്രതിനിധികൾ നേതൃത്വത്തിലേക്ക് വരുന്നതോടുകൂടി സംഘടയുടെ പ്രവർത്തനങ്ങൾ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള നഴ്സുമാരിലേക്ക് വ്യാപിപ്പിക്കാൻ കഴിയുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: