സീറോ മലബാർ കമ്മ്യൂണിറ്റിയുടെ പൊതുയോഗം ഫെബ്രുവരി 25-ന് ലൂക്കനിൽ ചേരുന്നു

അയർലണ്ടിലെ സീറോ മലബാർ വിശ്വാസികളായവരുടെ സംഗമം ഈ മാസം 25 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ലൂക്കനിൽ സംഘടിപ്പിക്കുന്നു. Syro Malabar Community Ireland (SMCI)എന്ന സംഘടനയാണ് ഈ പൊതുയോഗം വിളിച്ചിരിക്കുന്നത്.

അയർലണ്ടിലെ സീറോ മലബാർ വിശ്വാസികളുടെ പ്രശ്നങ്ങളിൽ കാര്യക്ഷമമായി ഇടപെട്ടുകൊണ്ടിരിക്കുന്ന സംഘടനയാണ് SMCI എന്ന് ഭാരവാഹികൾ അറിയിച്ചു. സാമ്പത്തികപരമായ ചൂഷണങ്ങൾക്കും, സാമൂഹ്യപരമായ ഒറ്റപ്പെടുത്തലുകൾക്കും എതിരെ ശക്തമായി നിലകൊള്ളുകയും, ഐറിഷ് സമൂഹവുമായുള്ള ഇന്റഗ്രേഷനെ പ്രോത്സാഹിപ്പിക്കുകയും ആണ് ഈ സംഘടനയുടെ പ്രധാന പ്രഖ്യാപിത ലക്ഷ്യങ്ങൾ എന്ന് പ്രസിഡണ്ട് ശ്രീ. ജോർജ് പാലിശ്ശേരി പറഞ്ഞു. ഈ പൊതുയോഗത്തിൽ സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ച് ചർച്ചചെയ്യുകയും മറ്റു അംഗങ്ങളുടെ അഭിപ്രായങ്ങൾ ആരായുകയും ചെയ്യും.

പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

087 9962929
087 6137240

Share this news

Leave a Reply

%d bloggers like this: