ദോഹയില്‍ നടന്ന ലോക നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിന്റെ Daniel Wiffen-ന് സ്വര്‍ണ്ണം. പുരുഷന്മാരുടെ 1500 മീറ്റര്‍ ഫ്രീസ്റ്റൈലിലാണ് 22-കാരനായ ഐറിഷ് താരത്തിന്റെ നേട്ടം.
അതേസമയം കഴിഞ്ഞയാഴ്ച ഇതേ ചാംപ്യന്‍ഷിപ്പിലെ 800 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണ്ണത്തില്‍ മുത്തമിട്ട Daniel Wiffen, ലോക ചാംപ്യനാകുന്ന ആദ്യ ഐറിഷുകാരനായി ചരിത്രം കുറിച്ചിരുന്നു. 1500 മീറ്റര്‍ മത്സരത്തില്‍ തന്റെ ഏറ്റവും മികച്ച സമയവും, ഐറിഷ് റെക്കോര്‍ഡും നേടിയാണ് Wiffen സ്വര്‍ണ്ണത്തിലേയ്ക്ക് നീന്തിക്കയറിയത്. 14:34:07 എന്ന സമയത്തിലാണ് അദ്ദേഹം ഫിനിഷ് ചെയ്തത്