അയർലണ്ടിലെ ലീവിങ് സെർട്ട് സിലബസിൽ ഇനി ബാർബി, ബാൻഷീസ് ഓഫ് ഇനിഷെറിൻ എന്നീ സിനിമകളും

അയര്‍ലണ്ടിലെ 2026 ലീവിങ് സെര്‍ട്ട് ഇംഗ്ലിഷ് സിലബസില്‍ ഇനി രണ്ട് പുതിയ സിനിമകളും. ഈയിടെ റിലീസ് ചെയ്ത് ശ്രദ്ധ നേടിയ The Banshees of Inisherin, Barbie എന്നീ ചിത്രങ്ങളാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക.

ഇവയ്ക്ക് പുറമെ The Shawshank Redemption, The Grand Budapest Hotel മുതലായ പ്രശസ്ത സിനിമകളും സിലബസില്‍ ഉണ്ടാകും.

അതേസമയം സിലബസില്‍ ബാര്‍ബിയെ ഉള്‍പ്പെടുത്തുന്നത് പഠന നിലവാരം കുറയ്ക്കും എന്ന വിമര്‍ശനത്തെ DCU School of English Assistant Professor Dr Ellen Howley തള്ളി. നിരവധി സിനിമകള്‍ സിലബസില്‍ ഉണ്ടെന്നും, സിനിമകളെ പറ്റി പ്രത്യേക കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കാന്‍ അവ സഹായിക്കുമെന്നും Newstalk-ന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫെമിനിസം എന്ന വിഷയത്തെ ബാര്‍ബിയും, മറ്റൊരു സിനിമയായ പ്രൈഡ് ആന്‍ഡ് പ്രെജുഡൈസും കൈകാര്യം ചെയ്തത് എത്തരത്തിലാണെന്ന് താരതമ്യ പഠനം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐറിഷ് ബോക്‌സ് ഓഫിസില്‍ നിന്ന് മാത്രം 9 മില്യണ്‍ യൂറോയാണ് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ബാര്‍ബി നേടിയത്. ഗ്രേറ്റ ഗെര്‍വിഗ് ആയിരുന്നു സംവിധാനം.

Share this news

Leave a Reply

%d bloggers like this: