അയർലണ്ടിലെ ലീവിങ് സെർട്ട് സിലബസിൽ ഇനി ബാർബി, ബാൻഷീസ് ഓഫ് ഇനിഷെറിൻ എന്നീ സിനിമകളും

അയര്‍ലണ്ടിലെ 2026 ലീവിങ് സെര്‍ട്ട് ഇംഗ്ലിഷ് സിലബസില്‍ ഇനി രണ്ട് പുതിയ സിനിമകളും. ഈയിടെ റിലീസ് ചെയ്ത് ശ്രദ്ധ നേടിയ The Banshees of Inisherin, Barbie എന്നീ ചിത്രങ്ങളാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഇവയ്ക്ക് പുറമെ The Shawshank Redemption, The Grand Budapest Hotel മുതലായ പ്രശസ്ത സിനിമകളും സിലബസില്‍ ഉണ്ടാകും. അതേസമയം സിലബസില്‍ ബാര്‍ബിയെ ഉള്‍പ്പെടുത്തുന്നത് പഠന നിലവാരം കുറയ്ക്കും എന്ന വിമര്‍ശനത്തെ DCU School of English Assistant Professor Dr Ellen … Read more

അയർലണ്ടിലെ ജൂനിയർ സെർട്ട് റിസൾട്ടുകൾ ഒക്ടോബർ 5-ന്; ലീവിങ് സെർട്ട് അപ്പീൽ റിസൾട്ട് സെപ്റ്റംബർ 29-ന്

അയര്‍ലണ്ടിലെ ജൂനിയര്‍ സെര്‍ട്ട് പരീക്ഷാഫലം ഒക്ടോബര്‍ 18-ന് പുറത്തുവിടുമെന്ന് State Examinations Commission (SEC). കഴിഞ്ഞ വര്‍ഷം പരീക്ഷ വിലയിരുത്താനായി ആവശ്യത്തിന് അദ്ധ്യാപകരില്ലെന്ന കാരണത്താല്‍ വളരെ വൈകി നവംബറിലായിരുന്നു ഫലം പുറത്തുവിട്ടത്. കോവിഡിന് മുമ്പ് അവസാനമായി പരീക്ഷാഫല പുറത്തുവിടുന്നത് സാധാരണഗതിയില്‍ നടന്നത് 2019-ലാണ്. അന്ന് ഒക്ടോബര്‍ 4-ന് ജൂനിയര്‍ സെര്‍ട്ട് ഫലം പുറത്തുവിടാന്‍ സാധിച്ചിരുന്നു. ഈ വര്‍ഷം 1,700 അദ്ധ്യാപരാണ് ജൂനിയര്‍ സെര്‍ട്ട് പരീക്ഷ വിലയിരുത്താനായി ഉണ്ടായിരുന്നത്. 2022-ലെക്കാള്‍ 33% അധികമാണിത്. ഓണ്‍ലൈന്‍ വഴിയുള്ള വിലയിരുത്തല്‍ വൈകാതെ … Read more

ലീവിങ് സെർട്ടിൽ മലയാളിയായ രോഹിത് ഉണ്ണികൃഷ്ണൻ 625 മാർക്കോടെ സ്‌കൂൾ ടോപ്പർ

അയര്‍ലണ്ടിലെ ഈ വര്‍ഷത്തെ ലീവിങ് സെര്‍ട്ട് പരീക്ഷയില്‍ ഉന്നതവിജയം നേടി മലയാളി വിദ്യാര്‍ത്ഥി. ഡബ്ലിനിലെ ഉണ്ണികൃഷ്ണന്‍- സുചിത്ര ദമ്പതികളുടെ മകനായ രോഹിത് ഉണ്ണികൃഷ്ണനാണ് ഇത്തവണത്തെ ലീവിങ് സെര്‍ട്ടില്‍ 8 H1,1 H2 ഗ്രേഡുകളോടെ 625 മാര്‍ക്ക് നേടി സ്‌കൂളില്‍ ഒന്നാമനായത്. ഡബ്ലിനിലെ Ardscoil Rís, Griffith Avenue സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ രോഹിത്, കോളജ് വിദ്യാഭ്യാസത്തിനായി ഡബ്ലിനിലെ UCD-യില്‍ Actuarial & Financial Studies-ന് ചേരാനിരിക്കുകയാണ്. നേരത്തെ രോഹിത്തിന്റെ ജ്യേഷ്ഠനായ കാര്‍ത്തിക് ഉണ്ണികൃഷ്ണന്‍ 2019-ലെ ലീവിങ് സെര്‍ട്ട് പരീക്ഷയില്‍ … Read more

ലീവിങ് സെർട്ടിൽ H1 ഗ്രേഡ് നേടിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഡബ്ലിനിലെ ഇന്ത്യൻ എംബസി അനുമോദിക്കുന്നു

അയര്‍ലണ്ടിലെ ലീവിങ് സെര്‍ട്ട് എക്‌സാമിനേഷന്‍ 2023-ല്‍ H1 ഗ്രേഡ് നേടിയ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനായി ഡബ്ലിനിലെ ഇന്ത്യന്‍ എംബസി. ചടങ്ങില്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡറായ അഖിലേഷ് മിശ്ര പങ്കെടുക്കുകയും, വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയും ചെയ്യും. ഇതിന്റെ ഭാഗമായി ലീവിങ് സെര്‍ട്ടില്‍ H1 ഗ്രേഡ് നേടിയ ഇന്ത്യക്കാരോ, ഇന്ത്യന്‍ വംശജരോ ആയ വിദ്യാര്‍ത്ഥികള്‍ അവരുടെ വിവരങ്ങള്‍ എത്രയും വേഗം എംബസിക്ക് അയച്ചുനല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. admn.dublin@mea.gov.in എന്ന വിലാസത്തിലും, ഒപ്പം CC ആയി sscons.dublin@mea.gov.in എന്ന ഇമെയില്‍ … Read more

അയർലണ്ടിൽ ലീവിങ്, ജൂനിയർ സെർട്ട് റിസൽട്ട് കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ചിക്കൻ വിഭവവുമായി റസ്റ്ററന്റ്

അയര്‍ലണ്ടില്‍ പെരി-പെരി ഗ്രില്‍ഡ് ചിക്കന് പേരുകേട്ട റസ്റ്ററന്റ് ശൃംഖലയായ Nando’s, ലീവിങ് സെര്‍ട്ട്, ജൂനിയര്‍ സെര്‍ട്ട് റിസല്‍ട്ട് നോക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷണ വാഗ്ദാനവുമായി രംഗത്ത്. ഓഗസ്റ്റ് 25-ന് റിസല്‍ട്ട് നോക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും, തോറ്റവരോ, ജയിച്ചവരോ എന്നത് പരിഗണിക്കാതെ സ്റ്റാര്‍ട്ടറോ, ക്വാര്‍ട്ടര്‍ ചിക്കനോ തങ്ങളുടെ റസ്റ്ററന്റുകളില്‍ നിന്നും സൗജന്യമായി നല്‍കുമെന്നാണ് Nando’s അറിയിച്ചിരിക്കുന്നത്. സൗജന്യം ലഭിക്കാനായി റസ്റ്ററന്റിലെത്തി റിസല്‍ട്ട് സ്ലിപ്പ് കാണിച്ചാല്‍ മതി. രാജ്യമെമ്പാടുമുള്ള Nando’s റസ്റ്ററന്റുകളില്‍ റിസല്‍ട്ട് ദിവസം ഈ സൗജന്യമുണ്ടാകും. അപ്പോള്‍ റിസല്‍ട്ടിനൊപ്പം … Read more

ലീവിങ് സെർട്ടിൽ ലൈംഗിക വിദ്യാഭ്യാസം നിർബന്ധമാക്കാനൊരുങ്ങി സർക്കാർ

ലീവിങ് സെര്‍ട്ട് സീനിയര്‍ സൈക്കിള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ലൈംഗിക വിദ്യാഭ്യാസ പാഠ്യപദ്ധതി. ആരോഗ്യം, ബന്ധങ്ങള്‍, ലൈംഗികത എന്നിവയെപ്പറ്റി ഈ പ്രായക്കാര്‍ക്ക് ആവശ്യമായി വിവരങ്ങള്‍ കൃത്യമായി നല്‍കുന്ന തരത്തിലാണ് പുതിയ പാഠ്യപദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സെക്‌സ് എജ്യുക്കേഷന്‍ നിര്‍ബന്ധിതപാഠ്യ വിഷയമാകും. സെക്കന്‍ഡ് ലെവലിലാണ് പഠനം നടക്കുക. 2024 സെപ്റ്റംബറോടെ പുതിയ പാഠ്യപദ്ധതി പ്രാവര്‍ത്തികമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന് മുന്നോടിയായി രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവരോട് പ്രതികരണമറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചില രാഷ്ട്രീയക്കാരില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ടെങ്കിലും, പദ്ധതിക്ക് … Read more

ഇത്തവണത്തെ ലീവിങ് സെർട്ട് റിസൽട്ടുകൾ ഓഗസ്റ്റ് 25-ന്; കോളജ് അഡ്മിഷന് ആവശ്യത്തിന് സമയം ലഭിക്കും

ഇത്തവണത്തെ ലീവിങ് സെര്‍ട്ട് റിസല്‍ട്ടുകള്‍ ഓഗസ്റ്റ് 25-ന് പ്രഖ്യാപിക്കും. കോളജ് പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള Central Applications Office (CAO) ഓഫറുകള്‍ ലീവിങ് സെര്‍ട്ട് ഫലപ്രഖ്യാപനത്തിനും ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഉണ്ടാകൂ എന്നാണ് കരുതുന്നത്. ഇത് കോളജ് അഡ്മിഷന് ആവശ്യത്തിന് സമയം ലഭിക്കാന്‍ സഹായകരമാകും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരാഴ്ച മുമ്പാണ് ഇത്തവണത്തെ ലീവിങ് സെര്‍ട്ട് ഫലങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കഴിഞ്ഞ തവണ റിസല്‍ട്ട് വൈകിയത് കാരണം വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് അഡ്മിഷന് ശേഷം ആവശ്യത്തിന് സമയം ലഭിക്കാത്തതിനാല്‍ … Read more

ലീവിങ് സെർട്ട്, ജൂനിയർ സെർട്ട് പരീക്ഷകൾക്ക് ഇത്തവണ ഫീസ് ഇല്ല: വിദ്യാഭ്യാസ മന്ത്രി

ഇത്തവണത്തെ ലീവിങ് സെര്‍ട്ട്, ജൂനിയര്‍ സെര്‍ട്ട് പരീക്ഷകളെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഒഴിവാക്കിയതായി വിദ്യാഭ്യാസ മന്ത്രി നോര്‍മ ഫോളി. സാധാരണയായി ലീവിങ് സെര്‍ട്ടിന് 116 യൂറോയും, ജൂനിയര്‍ സെര്‍ട്ടിന് 109 യൂറോയുമാണ് വിദ്യാര്‍ത്ഥികള്‍ ഫീസായി അടയ്‌ക്കേണ്ടിയിരുന്നത്. ഇത്തവണത്തെ ലീവിങ് സെര്‍ട്ട് പരീക്ഷകള്‍ എഴുത്തുപരീക്ഷയായി തന്നെ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ജൂണ്‍ മാസത്തിലാണ് പതിവ് പോലെ പരീക്ഷ നടക്കുക. കഴിഞ്ഞ തവണത്തെ പോലെ ഗ്രേഡ്, പരീക്ഷയിലെ മാര്‍ക്ക് എന്നിവ പരിഗണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ‘ഹൈബ്രിഡ് രീതി’ … Read more

ലീവിങ് സെർട്ട് പരീക്ഷ: ഇത്തവണ ‘ഹൈബ്രിഡ് രീതി’ ഇല്ല; പകരം ചോയ്സുകൾ കൂട്ടും, ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കും

2021-22 വിദ്യാഭ്യാസ വര്‍ഷത്തില്‍ കൃത്യമായി ക്ലാസുകള്‍ നടക്കാതിരുന്നത് പരിഗണിച്ച് ഇത്തവണത്തെ ലീവിങ് സെര്‍ട്ട് പരീക്ഷയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി നോര്‍മ ഫോളി. അതേസമയം ഇത്തവണത്തെ റിസല്‍ട്ടുകള്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഒട്ടും താഴെ പോകുന്ന തരത്തിലായിരിക്കില്ലെന്നും വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് മന്ത്രി വ്യക്തമാക്കി. ലീവിങ് സെര്‍ട്ടും, ജൂനിയര്‍ സൈക്കിള്‍ പരീക്ഷയും ജൂണ്‍ മാസത്തില്‍ തന്നെ നടക്കും. വിദ്യാഭ്യാസ ഉപദേശകരും, മറ്റ് അഭ്യുദയകാംക്ഷികളുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. ലീവിങ് സെര്‍ട്ട് പരീക്ഷ … Read more

ലീവിങ് സെർട്ട്: ‘ഹൈബ്രിഡ് മോഡൽ’ ഇല്ല, പരീക്ഷകൾ ഇത്തവണ പതിവ് രീതിയിൽ തന്നെ നടത്താൻ സർക്കാർ നീക്കം

അയര്‍ലണ്ടില്‍ ഇത്തവണത്തെ ലീവിങ് സെര്‍ട്ട് പരീക്ഷ പതിവ് രീതിയില്‍ തന്നെ നടത്താനുള്ള നീക്കവുമായി സര്‍ക്കാര്‍. ചില വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷനുകള്‍ നല്‍കി, ബാക്കി പരീക്ഷകള്‍ പതിവ് രീതിയില്‍ തന്നെ നടത്താനുള്ള പദ്ധതി മന്ത്രിസഭ ചര്‍ച്ച ചെയ്യുകയാണ്. 2021-ല്‍ നടത്തിയത് പോലെ ഗ്രേഡിങ് സംവിധാനവും, എഴുത്ത് പരീക്ഷയും അടങ്ങിയ ‘ഹൈബ്രിഡ് മോഡല്‍’ ഇത്തവണയും വേണമെന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടതെങ്കിലും പരമ്പരാഗത രീതിയില്‍ തന്നെ പരീക്ഷയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ നിലവിലെ തീരുമാനം. ഗ്രേഡ് സംവിധാനം ഫലപ്രദമല്ലെന്ന തോന്നലിലാണ് പരമ്പരാഗത രീതിയിലേയ്ക്ക് … Read more