സ്ലൈഗോ സെന്റ് തോമസ് സിറോ മലബാർ കുർബാന സെന്ററിന്റെ ആഭിമുഖ്യത്തിൽ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. 2024 മാർച്ച് 23-ന് സെന്റ് അഞ്ചേലസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയുള്ള ധ്യാനം നയിക്കുന്നത് Rev. Fr. ജോൺ വെങ്കിട്ടക്കൽ ആണ്.
അന്നേ ദിവസം ഈസ്റ്ററി ന് ഒരുക്കമായുള്ള കുമ്പസാരവും വി. കുർബാനയുടെ ആരാധനയും ഉണ്ടായിരിക്കും. ഓശാന തിരുക്കർമ്മങ്ങളും കുരുത്തോല വ്യഞ്ജരിച്ചു വിതരണവും അന്ന് തന്നെ വൈകുന്നേരം നടത്തപ്പെടുന്നു.
എല്ലാവരെയും നവീകരണ ധ്യാനത്തിലേക്കും ഓശാന തിരുകർമ്മങ്ങളിലേക്കും സ്ലൈഗോ സിറോ മലബാർ കുർബാന സെന്ററിന്റെ പേരിൽ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.