അയർലണ്ടിലെ കുട്ടികൾക്ക് ഏറ്റവുമധികം ഇടുന്ന പേരുകൾ ഏതെല്ലാമെന്നറിയാമോ?

2023-ലെ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടില്‍ ഏറ്റവും പ്രചാരത്തിലുള്ള കുട്ടികളുടെ പേരുകള്‍ ജാക്ക്, ഗ്രേസ് എന്നിവയാണെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO). ആണ്‍കുട്ടികള്‍ക്ക് നല്‍കുന്ന പേരുകളില്‍ ജാക്ക് ഒന്നാം സ്ഥാനത്താണെങ്കില്‍ നോവ (Noah), ജെയിംസ്, Rian, Oisin എന്നിവയാണ് പിന്നാലെ വരുന്നത്.

2007 മുതല്‍ അയര്‍ലണ്ടില്‍ തുടര്‍ച്ചയായി ഏറ്റവും പ്രചാരം ലഭിച്ചിട്ടുള്ള ആണ്‍കുട്ടികളുടെ പേരാണ് ജാക്ക്. എന്നാല്‍ 2016-ല്‍ മാത്രം ഈ സ്ഥാനം ജെയിംസ് കരസ്ഥമാക്കി.

പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഗ്രേസ് കഴിഞ്ഞാല്‍ Fiadh, എമിലി, സോഫി, Lily എന്നീ പേരുകളാണ് ജനകീയം. 2020-ന് ശേഷം ഇതാദ്യമായാണ് ഗ്രേസ് എന്ന പേരിന് ഇത്ര പ്രചാരം ലഭിക്കുന്നത്.

രാജ്യത്തെ 15 പ്രദേശങ്ങളില്‍ ജാക്ക് എന്ന പേര് ഒന്നാമത് എത്തിയപ്പോള്‍, ഗ്രേസിന് ഏറ്റവും പ്രചാരമുള്ളത് 11 സ്ഥലങ്ങളിലാണ്. ഡോണഗല്‍, ടിപ്പററി, ഓഫാലി എന്നിവിടങ്ങളിലെല്ലാം ആളുകളുടെ ഇഷ്ട നാമമാണ് ഗ്രേസ്.

2023-ല്‍ ജനിച്ച 9,172 കുട്ടികളുടെ പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സര്‍നെയിമുകളില്‍ Murphy, Kelly, O’Brien, Ryan, Walsh എന്നിവയാണ് മുന്‍പന്തിയില്‍.

Share this news

Leave a Reply

%d bloggers like this: