ഡബ്ലിൻ: അന്താരാഷ്ട്ര വചന പ്രഘോഷകനും പ്രമുഖ സൈക്കോളജിസ്റ്റുമായ റവ ഫാ.ഡോ. കുര്യൻ പുരമഠം നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം ബ്ലാക്ക്‌റോക്കിൽ വെള്ളിയാഴ്ച്ച (മാര്‍ച്ച് 1) തുടങ്ങും. മാർച്ച് 1,2,3 (വെള്ളി, ശനി, ഞായർ) തീയതികളിൽ ബ്ലാക്ക്‌റോക്ക് ഗാർഡിയൻ ഏഞ്ചൽ പള്ളിയിൽ ആണ് ധ്യാനം.
മാര്‍ച്ച് 1 വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതല്‍ 09:30 വരെയും, മാര്‍ച്ച് 2 ശനിയാഴ്ച 12:30 മുതല്‍ 07:30 വരെയും, മാര്‍ച്ച് 3 ഞായറാഴ്ച 1:30 മുതല്‍ 7:30 വരെയും ആണ് ധ്യാനം ക്രമീകരിച്ചിട്ടുള്ളത്.

നോമ്പ് കാല ധ്യാനം നടക്കുന്നതിനാല്‍ മാര്‍ച്ച് 3 ഞായറാഴ്ച ബ്രേ, താല, ലൂക്കന്‍, ഇഞ്ചിക്കോര്‍, അത്തായി മാസ് സെന്ററുകളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ലെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു. നോമ്പുകാല ധ്യാനത്തിന്റെ ഒരുക്കത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂര്‍ത്തിയാക്കിയതായി പാരിഷ് കമ്മറ്റി അറിയിച്ചു.
Address: Church of the Guardian Angels Newtownpark Ave, Blackrock – A94WF89