അയർലണ്ടിൽ ഗാർഡ, പ്രതിരോധ സേന, പ്രിസൺ ഓഫിസർമാർ എന്നിവരുടെ വിരമിക്കൽ പ്രായം ഇനി 62 വയസ്

സേനാംഗങ്ങളുടെ എണ്ണക്കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഗാര്‍ഡ, പ്രതിരോധസേന, പ്രിസണ്‍ ഓഫിസര്‍മാര്‍ എന്നിവരുടെ നിര്‍ബന്ധിത വിരമിക്കല്‍ പ്രായം ഉയര്‍ത്തി ഐറിഷ് സര്‍ക്കാര്‍. നിലവിലെ 60 വയസ് എന്ന വിരമിക്കല്‍ പ്രായം ഇനിമുതല്‍ 62 ആയിരിക്കും.

പ്രതിരോധ സേനയില്‍ ചേരാനുള്ള പരമാവധി പ്രായം 29-ല്‍ നിന്നും 39 ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്. ഗാര്‍ഡയില്‍ ചേരാനുള്ള പരമാവധി പ്രായം ഈയിടെയാണ് 50 വയസായി ഉയര്‍ത്തിയത്.

ആവശ്യത്തിന് സേനാംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിലും, അവരെ നിലനിര്‍ത്തുന്നതിലും വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ചൊവ്വാഴ്ചത്തെ പദ്ധതി പ്രഖ്യാപനവേളയില്‍ ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. ശമ്പളം അടക്കം നിരവധി ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ട് അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിവരികയുമാണ്.

വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിലൂടെ അറിവ്, അനുഭവപരിചയം എന്നിവ ഉള്ള ഓഫിസര്‍മാരെ കൂടുതലായി ലഭിക്കുമെന്ന് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ അഭിപ്രായപ്പെട്ടു. അത് സേനയ്ക്ക് ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പൊതുധനവിനിയോഗ വകുപ്പ് മന്ത്രി പാസ്‌കല്‍ ഡോണഹോയും പ്രഖ്യാപനത്തില്‍ പങ്കെടുത്തു.

Share this news

Leave a Reply

%d bloggers like this: