മന്ത്രി ഹെലൻ മക്കന്റീക്ക് വ്യാജ ബോംബ് ഭീഷണി; പ്രതി കുറ്റക്കാരനെന്നു കോടതി

ഐറിഷ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയയാളെ കുറ്റക്കാരനെന്ന് വിധിച്ച് കോടതി. എട്ട് ദിവസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് Michael Murray എന്ന 52-കാരനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

2021 മാര്‍ച്ച് 7-നാണ് പേര് വെളിപ്പെടുത്താതെ പ്രതി, മന്ത്രിക്ക് നേരെ വ്യാജബോബ് ഭീഷണി നടത്തിയത്. മക്കന്റീയുടെ വീട്ടിലേയ്ക്ക് വിളിച്ചായിരുന്നു ഭീഷണി. Irish National Liberation Army (INLA)-യില അംഗമെന്ന പേരില്‍ ഫോണ്‍ ചെയ്ത ഇയാള്‍, മന്ത്രിയുടെ വീട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്.

അതേസമയം മുമ്പ് പീഡനം, അനധികൃതമായി തടവില്‍ വയ്ക്കല്‍, ലൈംഗികാതിക്രമം, കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, വധഭീഷണി മുഴക്കല്‍, അപമാനിക്കല്‍, മോഷണം എന്നീ കേസുകളിലെ പ്രതിയാണ് Michael Murray. ഈ കേസുകളിലൊന്നില്‍ ജയിലില്‍ കഴിയവേയാണ് ഇയാള്‍ മന്ത്രി മക്കന്റീയുടെ വീട്ടില്‍ വിളിച്ച് ഭീഷണി മുഴക്കിയത്.

നിലവില്‍ 19 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ച് വരുന്ന പ്രതിക്ക് ഈ കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ശിക്ഷ വിധിക്കും.

Share this news

Leave a Reply

%d bloggers like this: