സഹായം ചോദിച്ചെത്തിയ ഇയു ഇതര പൗരത്വം ഉള്ളവർക്ക് നേരെ ലൈംഗികാതിക്രമം; മുൻ ഗാർഡ ഉദ്യോഗസ്ഥന് തടവുശിക്ഷ

വിസ സംബന്ധിച്ച സഹായങ്ങള്‍ക്കായി സമീപിച്ച രണ്ട് ഇയു ഇതര പൗരത്വം ഉള്ളവര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുന്‍ ഗാര്‍ഡ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന് തടവുശിക്ഷ. റോസ്‌കോമണിലെ ഗാര്‍ഡ സ്‌റ്റേഷനില്‍ ജോലി ചെയ്തിരുന്ന John Egan (61) എന്നയാള്‍ക്കാണ് റോസ്‌കോമണ്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്.

കൗണ്ടി മേയോയിലെ Knock-ലുള്ള Drum സ്വദേശിയായ പ്രതി, 2015 ഫെബ്രുവരി 14-നാണ് വിസ സംബന്ധിച്ച് സഹായം തേടി വന്ന രണ്ട് സ്ത്രീകളില്‍ ഒരാളെ ലൈംഗികമായി ആക്രമിച്ചത്. ഇക്കാലത്ത് സ്റ്റേഷനില്‍ ഇമിഗ്രേഷന്‍ വിഭാഗം ഓഫിസറായി ജോലി ചെയ്യുകയായിരുന്നു പ്രതി.

പിന്നീട് അതേവര്‍ഷം ഫെബ്രുവരി 15, ഡിസംബര്‍ 31 എന്നീ ദിവസങ്ങളിലും പ്രതി ഇതേ സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു.

2014, 2017 വര്‍ഷങ്ങളില്‍ വേറൊരു സ്ത്രീക്ക് നേരെയും ഇയാളില്‍ നിന്നും ലൈംഗികമായ അതിക്രമമുണ്ടായി.

ഇയു ഇതര പൗരത്വം ഉള്ളവരുടെ വിസയുടെ കാര്യങ്ങളില്‍ സഹായം നല്‍കുക എന്നതായിരുന്നു പ്രതിയായ John Egan-ന്റെ കടമയെന്നും, എന്നാല്‍ ഇയാള്‍ ഇതിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് കോടതി ഇയാള്‍ക്ക് രണ്ടര വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: