അതിശക്തമായ മഴയും കാറ്റും; കോർക്ക്, കെറി കൗണ്ടികളിൽ യെല്ലോ വാണിങ്

ശക്തമായ മഴ പ്രതീക്ഷിക്കുന്ന കോര്‍ക്ക്, കെറി കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഇന്നലെ വൈകിട്ട് 3 മണി മുതല്‍ നിലവില്‍ വന്ന വാണിങ് നാളെ (ബുധന്‍) രാവിലെ 9 മണി വരെ തുടരും.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റ് വീശുമെന്നും, തീരപ്രദേശങ്ങളില്‍ തിരമാലകള്‍ ഉയരുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പില്‍ അറിയിച്ചു. പ്രാദേശികമായ വെള്ളപ്പൊക്കത്തിനും മഴ കാരണമാകും.

രാജ്യത്ത് വരുംദിവസങ്ങളില്‍ ശക്തമായ തിരമാലകള്‍ അടിക്കാന്‍ സാധ്യതയുണ്ട്. അസാധാരണമായ ഉയരത്തില്‍ തിരകള്‍ ആഞ്ഞടിക്കുമെന്നതിനാല്‍ കടലില്‍ പോകുന്നവര്‍ അതീവജാഗ്രത പാലിക്കണം.

Share this news

Leave a Reply

%d bloggers like this: