അയർലണ്ട് മന്ത്രി മേരി ബട്ട്ലറിന്റെ കാറിന്റെ ടയർ കുത്തിക്കീറി; അന്വേഷണം ആരംഭിച്ച് ഗാർഡ

അയര്‍ലണ്ടിന്റെ ആരോഗ്യവകുപ്പ് സഹമന്ത്രിയായ മേരി ബട്ട്‌ലറിന്റെ കാറിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. വാട്ടര്‍ഫോര്‍ഡ് സിറ്റിയിലെ Baker Street-ല്‍ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്.

പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഒരു ടയര്‍ കുത്തിക്കീറിയ നിലയിലാണ് കാണപ്പെട്ടത്. അതേസമയം ഇവിടെ നിര്‍ത്തിയിട്ടിരുന്ന മറ്റ് കാറുകള്‍ക്ക് നേരെയൊന്നും തന്നെ അക്രമങ്ങള്‍ നടക്കാതിരുന്നതാണ്, ഇത് മന്ത്രിയെ ലക്ഷ്യമിട്ടാണ് എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. സിസിടിവി അടക്കമുള്ളവ ഗാര്‍ഡ പരിശോധിച്ച് വരികയാണ്.

പ്രദേശത്തെ O’Connell Street-ല്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി ബട്ട്‌ലര്‍.

ഐറിഷ് ആരോഗ്യമന്ത്രാലയത്തിലെ മാനസികാരോഗ്യം, വയോജനകാര്യം എന്നിവയുടെ ഉത്തരവാദിത്തമുള്ള സഹമന്ത്രിയാണ് മേരി ബട്ട്‌ലര്‍.

Share this news

Leave a Reply

%d bloggers like this: