കെറിയിൽ മോഷണശ്രമത്തിനിടെ സ്ത്രീക്ക് അക്രമിയുടെ കുത്തേറ്റു; ഒരാൾ പിടിയിൽ

കൗണ്ടി കെറിയില്‍ മോഷണശ്രമത്തിനിടെ അക്രമി സ്ത്രീയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് Castleisland-ലെ ഒരു വീട്ടില്‍ സംഭവം നടന്നത്.

വീട്ടില്‍ നടന്ന കൊള്ള തടയുന്നതിനിടെ സ്ത്രീക്ക് കുത്തേല്‍ക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. നിലവില്‍ University Hospital Kerry-യില്‍ ചികിത്സയിലാണ് 30-ലേറെ പ്രായമുള്ള ഇവര്‍. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അതേസമയം സംഭവത്തില്‍ 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Share this news

Leave a Reply

%d bloggers like this: