കെറിയിൽ മോഷണശ്രമത്തിനിടെ സ്ത്രീക്ക് അക്രമിയുടെ കുത്തേറ്റു; ഒരാൾ പിടിയിൽ

കൗണ്ടി കെറിയില്‍ മോഷണശ്രമത്തിനിടെ അക്രമി സ്ത്രീയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് Castleisland-ലെ ഒരു വീട്ടില്‍ സംഭവം നടന്നത്. വീട്ടില്‍ നടന്ന കൊള്ള തടയുന്നതിനിടെ സ്ത്രീക്ക് കുത്തേല്‍ക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. നിലവില്‍ University Hospital Kerry-യില്‍ ചികിത്സയിലാണ് 30-ലേറെ പ്രായമുള്ള ഇവര്‍. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അതേസമയം സംഭവത്തില്‍ 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Westmeath-ൽ വീട്ടിൽ കയറി കൊള്ള; 3 പേരെ ഓടിച്ചിട്ട് പിടിച്ച് ഗാർഡ

Westmeath-ലെ വീട്ടില്‍ കൊള്ള നടത്തിയ മൂന്ന് പേര്‍ പിടിയില്‍. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് Ballynacargy പ്രദേശത്തെ ഒരു വീട്ടില്‍ കയറിയ കൊള്ളസംഘം, ആഭരണങ്ങള്‍ കവര്‍ന്ന ശേഷം രക്ഷപ്പെട്ടത്. അതേസമയം സമീപം പട്രോളിങ് നടത്തുകയായിരുന്ന ഗാര്‍ഡ സംഘം രക്ഷപ്പെട്ട വാഹനത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ഗാര്‍ഡ സേനാംഗങ്ങളുടെ സഹായത്തോടെ നടത്തിയ ഓപ്പറേഷനിലാണ് കൊള്ളക്കാരെ പിടികൂടിയത്. വാഹനത്തില്‍ നിന്നും ഇറങ്ങിയോടിയ മൂന്ന് പുരുഷന്മാരെ ഗാര്‍ഡ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

അയർലണ്ടിൽ നമ്പർ പ്ലേറ്റ് മോഷണം പതിവാകുന്നു; ലക്ഷ്യം പുതിയ തട്ടിപ്പ് രീതിയോ?

അയര്‍ലണ്ടിലെ ഡോണഗല്‍ കൗണ്ടിയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മോഷ്ടിക്കപ്പെടുന്നത് പതിവാകുന്നു. ഇവയുപയോഗിച്ച് ഗുരുതര കുറ്റകൃത്യങ്ങള്‍ മോഷ്ടാക്കള്‍ നടത്തിയേക്കുമെന്ന ആശങ്ക പങ്കുവയ്ക്കുകയാണ് പ്രദേശത്തെ ഗാര്‍ഡ ഉദ്യോഗസ്ഥര്‍. ഈ സാഹചര്യത്തില്‍ തങ്ങളുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ തൊട്ടടുത്ത് ഗാര്‍ഡ സ്റ്റേഷനിലെത്തി വിവരമറിയിക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായി Muff ഗ്രാമത്തിലെ ഒരു ഹൗസിങ് എസ്റ്റേറ്റിലാണ് അവസാനമായി നമ്പര്‍ പ്ലേറ്റുകള്‍ കാണാതെ പോയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടെ … Read more

അയർലണ്ടിൽ വയോധികനെ വീട്ടിൽക്കയറി ആക്രമിച്ച് പണം കവർന്നു; സംഭവം Athlone-ൽ

Co Westmeath-ലെ Athlone-ല്‍ വയോധികനെ വീട്ടില്‍ കയറി ആക്രമിച്ച സംഘം പണം മോഷ്ടിച്ചു. സെപ്റ്റംബര്‍ 2 ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ വൃദ്ധനെ Midland Regional Hospital Tullamore-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പരിക്കുകള്‍ ജീവന് അപായമുള്ളവയല്ല. അതേസമയം സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍, ഇവരെ പറ്റി എന്തെങ്കിലും സൂചനകളുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. Athlone-ലെ Ballykeeran/Glasson Road (N55) പ്രദേശത്ത് സെപ്റ്റംബര്‍ 2 രാത്രി 1-നും പുലര്‍ച്ചെ 5 മണിക്കുനിടയില്‍ സഞ്ചരിക്കവെ … Read more

കൊള്ളക്കാർ പേടിച്ചു! അയർലണ്ടിൽ കൊള്ളസംഭവങ്ങൾ കോവിഡിന് മുമ്പുള്ളതിനേക്കാൾ കുറഞ്ഞതായി റിപ്പോർട്ട്

അയര്‍ലണ്ടില്‍ നടക്കുന്ന കൊള്ളകള്‍ കോവിഡ് കാലത്തിന് മുമ്പുള്ളതിനെക്കാള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. 2023 മാര്‍ച്ച് വരെയുള്ള 12 മാസങ്ങള്‍ക്കിടെയുണ്ടായ കൊള്ളകള്‍, കോവിഡിന് മുമ്പുള്ള 2018, 2019 കാലത്ത് ഉണ്ടായിരുന്നതിനെക്കാള്‍ 46% കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ കണക്കാണിത്. രാജ്യത്തെ കൊള്ള, മോഷണം എന്നിവയ്ക്ക് തടയിടാനായി Operation Thor Winter Phase, Operation Thor Summer Phase എന്നീ ഓപ്പറേഷനുകള്‍ വിന്റര്‍, സമ്മര്‍ സീസണുകളിലായി ഗാര്‍ഡ നടത്തിവരുന്നുണ്ട്. 2021-2022 കാലഘട്ടത്തിലെ Operation Thor Winter Phase-നെ … Read more

സ്ലൈഗോയിൽ മോഷണശ്രമം തടയവേ പരിക്കേറ്റ വീട്ടുടമ (73) മരണവുമായി മല്ലിട്ട് ആശുപത്രിയിൽ; കുറ്റവാളികളെ തേടി ഗാർഡ

സ്ലൈഗോയില്‍ കഴിഞ്ഞ മാസം നടന്ന മോഷണത്തിനിടെ വൃദ്ധനായ വീട്ടുടമയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി പൊതുജനസഹായം തേടി ഗാര്‍ഡ. ജനുവരി 18-ന് Skreen-ലെ തന്റെ വീട്ടില്‍ കൊള്ളക്കാര്‍ നടത്തിയ മോഷണത്തിനിടെയാണ് വീട്ടുടമയായ തോമസ് നിലാന്‍ഡിന് (73) ഗുരുതരമായി പരിക്ക് പറ്റിയത്. ഇദ്ദേഹം നിലവില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. മൂന്ന് പേര്‍ ചേര്‍ന്ന് നടത്തിയ കൊള്ളയ്ക്കിടെ തോമസിന് തലയ്ക്കും, ശരീരത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു. കൊള്ളക്കാര്‍ ചെറിയൊരു തുക മാത്രമാണ് കവര്‍ന്നതെങ്കിലും തോമസ് … Read more

ഡെലിവെറിക്ക് എന്ന വ്യാജേന എത്തി അപ്പെർമെന്റുകളിൽ മോഷണം; ആമസോൺ ജീവനക്കാർ അറസ്റ്റിൽ

ഡബ്ലിനിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ട് ആമസോണ്‍ ഡെലിവറി ജീവനക്കാര്‍ പിടിയില്‍. ഡബ്ലിനില്‍ ഡെലിവറി ജോലി ചെയ്തുവന്ന George Adrian Rus (25), Onisor Circa (26) എന്നിവരെയാണ് ഗാര്‍ഡ അറസ്റ്റ് ചെയ്തത്. ഇവരെ ഡബ്ലിന്‍ ജില്ലാ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വിട്ടു. നവംബര്‍ 30-ന് Clongriffin-ലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് നടത്തിയ മോഷണവുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്. ഇരുവരും റൊമാനിയന്‍ സ്വദേശികളാണ്. ആമസോണ്‍ പാഴ്‌സലുകള്‍ ഡെലിവറി ചെയ്യുന്നതിനായി കരാര്‍ എടുത്ത കമ്പനിയിലായിരുന്നു ഇവര്‍ക്ക് … Read more

പട്ടാപ്പകൽ കൊള്ള; നാല് പേർ ഗാർഡയുടെ പിടിയിൽ

കൗണ്ടി കില്‍ഡെയറില്‍ പട്ടാപ്പകല്‍ കൊള്ള നടത്തിയ നാല് പേര്‍ അറസ്റ്റില്‍. Newbridge-ല്‍ തിങ്കളാഴ്ചയാണ് സംഭവം. കൊള്ള നടക്കുന്ന വിവരമറിഞ്ഞ് കുതിച്ചെത്തിയ ഗാര്‍ഡ രണ്ട് പേരെ സംഭവസ്ഥലത്ത് വച്ചുതന്നെ അറസ്റ്റ് ചെയ്തു. ഒരാള്‍ 30-ലേറെയും, മറ്റേയാള്‍ 40-ലേറെയും പ്രായമുള്ള ആളാണ്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മറ്റ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തത്. ഇരുവരും 20-ലേറെ പ്രായമുള്ളവരാണ്. ഈ മാസം കില്‍ഡെറയറിലെ Newbridge, Rathangan, Brownstown പ്രദേശങ്ങളില്‍ നടത്തിയ ഒരുപിടി കൊള്ളകള്‍ക്ക് പിന്നില്‍ ഈ സംഘമാണെന്ന് ഗാര്‍ഡ വക്താവ് … Read more

ഗാർഡയെന്നവകാശപ്പെട്ട് ബേസ് ബോളുമായി വയോധികയുടെ വീട്ടിൽ കയറി കൊള്ള; പ്രതിയുടെ ശിക്ഷ വർദ്ധിപ്പിച്ച് കോടതി

ഗാര്‍ഡ ഉദ്യോഗസ്ഥനാണെന്നവകാശപ്പെട്ട് പുര്‍ച്ചെ 4 മണിക്ക് വയോധികയുടെ വീട്ടില്‍ കയറി കൊള്ള നടത്തിയ യുവാവിന്റെ ജയില്‍ ശിക്ഷ വര്‍ദ്ധിപ്പിച്ച് കോടതി. Christopher Jones എന്ന 28-കാരനാണ് 2020 ഏപ്രില്‍ 17-ന് കോര്‍ക്ക് സിറ്റിയിലെ പെന്‍ഷനറായ 83-കാരിയുടെ വീട്ടില്‍ കൊള്ള നടത്തി പണം തട്ടിയെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇയാളെ കോടതി നാല് വര്‍ഷം ജയിലിലടയ്ക്കാന്‍ വിധിച്ചെങ്കിലും (5 വര്‍ഷത്തേയ്ക്ക് വിധിച്ച ശിക്ഷയില്‍ അവസാനത്തെ 12 മാസം ഇളവ് ചെയ്തു), Director of Public Prosecutions (DPP)-ന്റെ അപ്പീലില്‍ പ്രിസൈഡിങ് … Read more