സെന്റ് പാട്രിക്സ് ഡേ പരേഡിൽ പങ്കു ചേർന്ന് ബാലിനസ്ലോ മലയാളി കൂട്ടായ്മ

സെന്റ് പാട്രിക്സ് ഡേ പരേഡിൽ പങ്കു ചേർന്ന് ബാലിനസ്ലോ മലയാളി കൂട്ടായ്മ. അയർലണ്ടിലെ ഗാൾവേ കൗണ്ടിയിലെ ബാലിനസ്ലോ സെന്റ് പാട്രിക്സ് ദിനത്തിലെ ആഘോഷത്തിന് മാറ്റുകൂട്ടാൻ ബാലിനസ്ലോ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ആണ് പങ്കെടുത്തത്.

അയർലണ്ടിന്റെ സ്വന്തം പുണ്യാളൻ ആയ പാട്രിക്കിന്റെ ഓർമദിവസം അയർലണ്ടിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ്. രാജ്യം മുഴുവൻ ആഘോഷങ്ങളിൽ മുഴുകിയ മാർച്ച് 17-ന്, അയർലണ്ടിലെ ഒട്ടുമിക്ക നഗര വീഥികളും പച്ച പട്ടുടയാട ഏന്തിയെന്നോണം അലങ്കരിച്ചു.

ആഘോഷത്തിൽ മലയാളിയുടെ സ്വന്തം മാവേലി മന്നൻ പങ്കുചേർന്നത്, അയർലണ്ടുകാർക്ക് കൗതുകമേറിയ കാഴ്ചയായി. കൂടാതെ മലയാളി മങ്കകൾ, ഭാരതീയ കലകൾ ആയ ഭാരത നാട്യം, മാർഗം കളി എന്നീ വേഷധാരികൾ പരേഡിൽ പങ്കെടുത്തത് ഭാരതീയ വ്യത്യസ്തതയുടെ മാറ്റു വിളിച്ചോതി.

ജനപങ്കാളിത്തം കൊണ്ടും, വ്യത്യസ്തത കൊണ്ടും, സംഘാടന മികവുകൊണ്ടും ശ്രദ്ധയാകർഷിച്ച പരേഡ്, ഏവരുടെയും, പ്രശംസയ്ക്കും പ്രോത്സാഹത്തിനും കാരണമായി.

സെന്റ് പാട്രിക്‌സ് ഡേയോട് അനുബന്ധിച്ചു നടന്ന മികച്ച പരേഡുകൾക്കുള്ള പ്രത്യേക അംഗീകാരം, ബാലിനസ്ലോ ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് ലഭിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: