ഡിസിഷൻ ലെറ്റർ ഘട്ടത്തിലും നഴ്‌സുമാരുടെ IELTS/ OET ഫലങ്ങൾ പരിഗണിക്കും; NMBI രജിസ്ട്രേഷൻ പ്രക്രിയയിൽ ആശ്വാസ നടപടി സാധ്യമാക്കി MNI

അയർലണ്ടിൽ നഴ്സിങ്, മിഡ് വൈഫറി രജിസ്ട്രേഷനായി അപേക്ഷിക്കുന്ന ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ നഴ്‌സുമാർക്ക് അവരുടെ ഡിസിഷൻ ലെറ്റർ ഘട്ടത്തിലും വാലിഡ് ആയ ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലങ്ങൾ ഇപ്പോൾ പരിഗണനയ്‌ക്കായി സമർപ്പിക്കാമെന്ന് Nursing and Midwifery Board of Ireland (NMBI) അധികൃതർ. കോംപൻസേഷൻ ആവശ്യമായി വരുന്ന അപേക്ഷകർക്കാണ് ഇതിന് അവസരം ലഭിക്കുക. കോംപൻസേഷൻ നടപടികൾ പൂർത്തിയാക്കേണ്ട ആവശ്യമില്ലാത്ത അപേക്ഷകർക്ക് അവരുടെ അപേക്ഷയുടെ അപ്രൂവൽ സമയത്ത് ഈ പരിശോധനാ ഫലങ്ങൾ സമർപ്പിക്കാവുന്നതാണെന്നും NMBI വ്യക്തമാക്കി.

നേരത്തെ അപേക്ഷ നൽകി അഡാപ്റ്റേഷനു ശേഷം NMBI പിൻ നമ്പർ ലഭിക്കുന്ന നേരമാണ് ഇംഗ്ലിഷ് ഭാഷാ വൈദഗ്ദ്ധ്യം സംബന്ധിച്ച യോഗ്യത പരിശോധിച്ചിരുന്നത്. അതിനാൽത്തന്നെ മലയാളികൾ അടക്കമുള്ള നിരവധി നഴ്സുമാർ IELTS/ OET പരീക്ഷകൾ പാസ്സായ ശേഷമാണ് അപേക്ഷ നൽകിയിരുന്നത്. എന്നാൽ 2021 NMBI രജിസ്ട്രേഷനായുള്ള പുതിയ പോളിസി നിലവിൽ വന്നത് മുതൽ, അയർലണ്ടിലെ എക്സാം കഴിയുന്ന സമയത്തിനുള്ളിൽ പലർക്കും IELTS/OET പരീക്ഷാ ഫലങ്ങളുടെ കാലാവധി അവസാനിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇതോടെ NMBI രജിസ്‌ട്രേഷനും ബുദ്ധിമുട്ടിലായി.

എക്സാം ഫലം സംബന്ധിച്ച സാങ്കേതികമായ ഈ പ്രശ്നം നഴ്സുമാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് Migrant Nurses Ireland (MNI) NMBI-യെ ധരിപ്പിച്ചതോടെയാണ് അധികൃതർ പുതിയ നയം നടപ്പിൽ വരുത്തിയിരിക്കുന്നത്. ഇതിനായി നിരന്തരമായ ഇടപെടലുകളാണ് MNI ഇക്കാലമത്രയും നടത്തിവന്നിരുന്നത്. തുടർന്ന് 2021-ന് മുമ്പ് നിലവിലുണ്ടായിരുന്ന നിയമം വീണ്ടും നടപ്പിലാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യവും രജിസ്ട്രേഷനും

ഇംഗ്ലീഷ് ഇതര ഭാഷ സംസാരിക്കുന്ന രാജ്യത്ത് നഴ്സിങ് യോഗ്യത നേടിയവരും, അയർലണ്ടിൽ നഴ്സിങ് രജിസ്ട്രേഷനായി അപേക്ഷിക്കുന്നവരുമായ അന്താരാഷ്ട്ര വിദ്യാഭ്യാസമുള്ള നഴ്സുമാർക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ആവശ്യമാണ്. ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലങ്ങൾ സമർപ്പിക്കുമ്പോൾ അതിന്റെ കാലയളവ് പാസായിക്കഴിഞ്ഞ് രണ്ട് വർഷത്തിൽ കൂടരുത് എന്നാണ് നിയമം. പരീക്ഷാ ഫലങ്ങൾ അവരുടെ രജിസ്ട്രേഷൻ അപേക്ഷയിൽ രേഖപ്പെടുത്തുകയും ചെയ്യും. ഇവ രണ്ട് വർഷത്തിലധികം പഴക്കമുള്ളതാണെങ്കിൽ, സ്ഥിരീകരിക്കാൻ കഴിയാത്തതിനാൽ അംഗീകരിക്കാൻ കഴിയില്ല.

Decision Letter/ qualification recognition decision ലഭിച്ചതിന് ശേഷം ഫലങ്ങൾ സമർപ്പിക്കാൻ തിരഞ്ഞെടുക്കുന്ന നഴ്‌സുമാരും മിഡ്‌വൈഫുമാരും പ്രധാനമായും ഇവ ശ്രദ്ധിക്കുക

ഡിസിഷൻ ലെറ്ററിന്റെ തീയതി മുതൽ 12 മാസത്തിനുള്ളിലാണ് അവരുടെ compensation measure ആരംഭിക്കുക (ബാധകമെങ്കിൽ). അതിനാൽ അവരുടെ യോഗ്യത അംഗീകരിച്ച തീയതി മുതൽ രണ്ട് കലണ്ടർ മാസങ്ങൾക്കുള്ളിൽ രജിസ്ട്രേഷനായി അപേക്ഷിക്കുക (താൽക്കാലിക സ്വീകാര്യത തീയതി). അപേക്ഷിക്കുന്നയാൾക്ക് ഈ ഘട്ടത്തിൽ അവരുടെ പരിശോധനാ ഫലങ്ങൾ സമർപ്പിക്കേണ്ട എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാമെങ്കിലും, പിന്നീട് രജിസ്ട്രേഷൻ അപ്രൂവൽ സമയത്ത് അവരുടെ ഫലങ്ങൾ സാധുത ഉള്ളതായിരിക്കണമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഡിസിഷൻ ലെറ്റർ കാലാവധിയും കോവിഡും

കോവിഡ്-19 പകർച്ചവ്യാധിയുടെ സമയത്ത് അപേക്ഷകരെ സഹായിക്കുന്നതിന്, 2019 മാർച്ചിലോ അതിനു ശേഷമോ പുറപ്പെടുവിച്ച എല്ലാ ഡിസിഷൻ ലെറ്ററുകളുടെയും സാധുത ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടാൻ NMBI തീരുമാനിച്ചിട്ടുണ്ട്. ഈ സമയം എപ്പോൾ അവസാനിക്കുമെന്ന് അറിയിക്കാൻ എല്ലാ ബാധിതരായ അപേക്ഷകർക്കും മൂന്ന് മാസത്തെ നോട്ടീസ് പിരിയഡ് നൽകുമെന്നും NMBI വ്യക്തമാക്കിയിട്ടുണ്ട്.

12 മാസത്തിൽ കൂടുതലുള്ള ഡിസിഷൻ ലെറ്ററുകളുടെ അവസാന തീയതി അറിയിക്കാൻ NMBI എല്ലാ അപേക്ഷകരുമായും ബന്ധപെട്ടിട്ടുണ്ട്. ഡിസിഷൻ ലെറ്ററുകളുടെ കാലാവധി അവസാനമായി 2024 ഏപ്രിൽ 1-ന് കാലഹരണപ്പെടും. അതിനാൽ, ഈ തീയതിക്കുള്ളിൽ കോംപൻസേഷൻ നടപടി ആരംഭിച്ചിട്ടില്ലാത്ത ഏതെങ്കിലും അപേക്ഷകർക്ക് അവരുടെ ഡിസിഷൻ ലെറ്ററുകളുടെ സാധുത നീട്ടാൻ കഴിയില്ല. 2023 ജനുവരി 1-നോ അതിനുശേഷമോ നൽകിയ എല്ലാ ഡിസിഷൻ ലെറ്ററുകളും ഇഷ്യൂ ചെയ്ത തീയതി മുതൽ 12 മാസത്തേക്ക് സാധുതയുള്ളതാണ്. കോംപൻസേഷൻ നടപടികൾ ഈ സമയപരിധിക്കുള്ളിൽ ആരംഭിക്കണം.

ഇംഗ്ലീഷ് ഭാഷ പരിജ്ഞാന പരീക്ഷഫലങ്ങളിൽ ഉണ്ടായേക്കാവുന്ന തിരിമറികൾ ഒഴിവാക്കാനും, ഈ പരീക്ഷാ ഫലങ്ങളെ നിശിതമായ പരിശോധനക്ക്‌ വിധേയമാക്കാനും വേണ്ട സാവകാശവും ഇതിലൂടെ NNBI ക്ക്‌ ലഭിക്കുകയും ചെയ്യും

കൂടുതൽ വിവരങ്ങൾക്ക്: https://www.nmbi.ie/News/News/NMBI-announces-new-process-to-verify-English-langu

Share this news

Leave a Reply

%d bloggers like this: