അയർലണ്ടിൽ പെട്രോൾ, ഡീസൽ വില വർദ്ധിക്കും; ബ്രോഡ്ബാൻഡ് ബില്ലും കൂടും

അയര്‍ലണ്ടില്‍ ഏപ്രില്‍ 1 മുതല്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കും. പമ്പുകളില്‍ ഒരു ലിറ്റര്‍ പെട്രോളിന് 4 സെന്റും, ഡീസലിന് 3 സെന്റുമാണ് തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ വര്‍ദ്ധിക്കുക. ഗ്യാസ് ഓയിലിന് 1.5 സെന്റും വര്‍ദ്ധിക്കും.

ഉക്രെയിനിലെ യുദ്ധത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി ഒഴിവാക്കിയ എക്‌സൈസ് നിരക്ക് സര്‍ക്കാര്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതോടെയാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്.

ടെലികോം നിരക്ക് വര്‍ദ്ധന

Eir, Vodafone എന്നിവയുടെ ബില്‍ 7.6% വര്‍ദ്ധിക്കുമെന്ന് കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. ഓരോ വര്‍ഷത്തെയും പണപ്പെരുപ്പം കണക്കാക്കിയാണ് ഇത്തരത്തില്‍ എല്ലാ ഏപ്രില്‍ മാസത്തിലും വില വര്‍ദ്ധിപ്പിക്കുന്നത്. മറ്റൊരു കമ്പനിയായ Three ഉപഭോക്താക്കള്‍ക്ക് 4.5% തുക ബില്ലില്‍ അധികമായി നല്‍കേണ്ടിവരും. Sky, Virgin Media എന്നിവയും ഏപ്രിലില്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നുണ്ട്.

അതേസമയം ബ്രോഡ്ബാന്‍ഡ്, ടിവി എന്നീ സേവനങ്ങള്‍ സ്വിച്ച് ചെയ്യുന്നത് മാസം 40-50 യൂറോ ലാഭിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

മദ്യം

ഏപ്രില്‍ അവസാനത്തോടെ ചില ബിയറുകള്‍ക്ക് വില വര്‍ദ്ധിക്കും. 10 സെന്റ് ആണ് വര്‍ദ്ധന.

Share this news

Leave a Reply

%d bloggers like this: