അയർലണ്ടിലെ 6 ആശുപത്രികളിൽ പരിശോധന നടത്തി അധികൃതർ; എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയത് ഈ ആശുപത്രി മാത്രം

അയര്‍ലണ്ടിലെ ആറ് പൊതു ആശുപത്രികളില്‍ നിലവാരം അളക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളുടെ റിപ്പോര്‍ട്ട് പുറത്തുവിട്ട് The Health Information and Quality Authority (HIQA). 2023 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് പരിശോധനകള്‍ നടന്നതെന്നും, ആറ് ആശുപത്രികളിലെയും സൗകര്യങ്ങള്‍ മിക്കതും ആവശ്യമായ നിരവാരത്തില്‍ ഉള്ളതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Mayo University Hospital, Sligo University Hospital, The Rehabilitation Unit, St Mary’s Care Centre, Regional Hospital Mullingar, Clontarf Hospital, Carlow District Hospital, National Rehabilitation Hospital എന്നിവിടങ്ങളിലാണ് HIQA അധികൃതര്‍ പരിശോധന നടത്തിയത്.

Mayo University Hospital എട്ട് ദേശീയ നിലവാര മാനദണ്ഡങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായും, അഞ്ച് എണ്ണത്തില്‍ ഭാഗികമായി നിലവാരം പുലര്‍ത്തുന്നതായും കണ്ടെത്തി. കഴിഞ്ഞ തവണ നടത്തിയ പരിശോധനയില്‍ കണ്ടതിനെക്കാളും നില ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.

Sligo University Hosptial അഞ്ച് ദേശീയ നിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതായാണ് കണ്ടെത്തിയത്. എട്ടെണ്ണം ശരിയായി പാലിക്കുന്നില്ലെന്നും കണ്ടെത്തി.

The Rehabilitation Unit, St Mary’s Care Centre എന്നിവ ഒമ്പത് മാനദണ്ഡങ്ങള്‍ കൃത്യമായി പിന്തുടരുന്നുണ്ട്. രണ്ട് ദേശീയ നിലവാര മാനദണ്ഡങ്ങള്‍ ഭാഗികമായും പാലിക്കുന്നു.

അതേസമയം എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് HIQA കണ്ടെത്തിയ ആശുപത്രി Clontarf Hospital ആണ്. എല്ലാ 11 ദേശീയ നിലവാര മാനദണ്ഡങ്ങളും ഇവിടെ കൃത്യമായി പിന്തുടരുന്നുണ്ട്.

Carlow District Hospital 10 മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും, ഒരെണ്ണം ഭാഗികമായി മാത്രം പാലിക്കുകയും ചെയ്യുന്നതായി കണ്ടെത്തി.

Dún Laoghaire-ലെ National Rehabilitation Hospital, ഒമ്പത് മാനദണ്ഡങ്ങള്‍ കൃത്യമായും, രണ്ടെണ്ണം ഭാഗികമായുമാണ് പാലിക്കുന്നത്.

ചില കാര്യങ്ങളില്‍ വീഴ്ചകള്‍ കണ്ടെത്തിയെങ്കിലും പൊതുവില്‍ ഈ ആശുപത്രികളെല്ലാം മെച്ചപ്പെട്ട രീതിയിലാണ് പ്രവര്‍ത്തുന്നതെന്ന് HIQA വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: