അയർലണ്ടിൽ ലേണേഴ്സ് ലൈസൻസ് പലതവണ പുതുക്കി വാഹനമോടിക്കുന്നത് ഇനി നടപ്പില്ല; നടപടി കടുപ്പിക്കാൻ അധികൃതർ

ലേണേഴ്‌സ് ലൈസന്‍സുമായി വര്‍ഷങ്ങളോളം വാഹനമോടിക്കുന്നത് ഇനി നടപ്പില്ലെന്ന് അയര്‍ലണ്ടിലെ ഗതാഗതവകുപ്പ്. പലരും ലേണ്‌ഴ്‌സ് പെര്‍മിറ്റ് എടുത്ത ശേഷം ടെസ്റ്റില്‍ തോല്‍ക്കുകയും, എന്നാല്‍ പെര്‍മിറ്റ് വീണ്ടും വീണ്ടും പുതുക്കി വര്‍ഷങ്ങളോളം ഉപയോഗിക്കുകയും ചെയ്യുന്ന പതിവ് രാജ്യത്തുണ്ട്.

നിലവില്‍ കെട്ടിക്കിടക്കുന്ന ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍ തീര്‍പ്പാക്കിക്കഴിഞ്ഞാലുടനെ ഈ പ്രവണതയ്ക്ക് അറുതി വരുത്തുമെന്ന് ഗതാഗതവകുപ്പ് സഹമന്ത്രി ജാക്ക് ചേംബേഴ്‌സ് വ്യക്തമാക്കി.

10 തവണ ഡ്രൈവിങ് ടെസ്റ്റ് പരാജയപ്പെട്ടവര്‍ പോലും ലേണേഴ്‌സ് ലൈസന്‍സ് വീണ്ടും പുതുക്കി വാഹനമോടിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചെറുപ്പക്കാര്‍ മാത്രമല്ല, പ്രായമായവരും ഇങ്ങനെ ചെയ്യുന്നുണ്ട്.

രണ്ട് വര്‍ഷം വീതമാണ് അയര്‍ലണ്ടില്‍ ആദ്യ രണ്ട് ലേണര്‍ പെര്‍മിറ്റുകളുടെ കാലാവധി. ടെസ്റ്റ് പാസാകാതെ പെര്‍മിറ്റ് വീണ്ടും വീണ്ടും പുതുക്കി ഡ്രൈവ് ചെയ്യുന്നത് റോഡപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: