ലോകേഷ്- രജനി ചിത്രത്തിൽ വില്ലൻ ബോളിവുഡ് സൂപ്പർസ്റ്റാർ; പ്രചോദനം ഈ ഹോളിവുഡ് ചിത്രം

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘തലൈവര്‍ 171’ല്‍ വില്ലനായി ബോളിവുഡ് താരം രണ്‍വീര്‍ സിങ് എത്തുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

അതേസമയം ലോകേഷിന്റെ മുന്‍ സിനിമയായ ‘ലിയോ’ പോലെ ഈ ചിത്രവും ഒരു ഹോളിവുഡ് സിനിമയില്‍ നിന്നും പ്രചോദനമുള്‍
ക്കൊണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ‘ഹിസ്റ്ററി ഓഫ് വയലന്‍സ്’ എന്ന ചിത്രമായിരുന്നു ലിയോയ്ക്ക് പ്രചോദനമായത്.

2013-ല്‍ പുറത്തിറങ്ങിയ ‘ദി പര്‍ജ്’ എന്ന സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാകും രജനി ചിത്രം എന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. എങ്കിലും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ പെടുന്ന ചിത്രമാകില്ല ഇതെന്ന് ലോകേഷ് തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ചിത്രത്തില്‍ ഒരു സ്വര്‍ണ്ണ കള്ളക്കടത്തുകാരനായാണ് രജനികാന്ത് എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്നതേ ഉള്ളൂ.

Share this news

Leave a Reply