പുഷ്പ 2 ടീസർ പുറത്ത്; ഞെട്ടിക്കാൻ അല്ലു, വിറപ്പിക്കാൻ ഫഹദും

അല്ലു അര്‍ജുന്‍ നായകനാകുന്ന ‘പുഷ്പ 2 – ദി റൂള്‍’ ടീസര്‍ പുറത്തിറങ്ങി. യൂട്യൂബില്‍ റിലീസ് ചെയ്ത് വെറും ഒരു മണിക്കൂറിനുളളില്‍ 2.6 മില്യണ്‍ കാഴ്ക്കാരുമായി തരംഗം തീര്‍ക്കുകയാണ് സുകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍.

അല്ലു അര്‍ജുന് പുറമെ ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഭാഗമായ 2021-ല്‍ പുറത്തിറങ്ങിയ ‘പുഷ്പ ദി റൈസ്’ ബോക്‌സ് ഓഫിസില്‍ 360 കോടിക്ക് മുകളില്‍ കലക്ട് ചെയ്യുകയും, അല്ലുവിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുക്കുകയും ചെയ്തിരുന്നു. പുഷ്പ 2 ഈ വര്‍ഷം ഓഗസ്റ്റ് 15-നാണ് തിയറ്ററുകളിലെത്തുക.

Share this news

Leave a Reply