‘കരുതലിൻ കൂട്’ പദ്ധതിക്കായി ക്രാന്തി കോർക്ക് യൂണിറ്റ് നടത്തിയ ബിരിയാണി ചലഞ്ച് വൻ വിജയമായി

ക്രാന്തി അയർലണ്ട് ഉടുമ്പൻചോലയിലെ ഒരു നിർധന കുടുംബത്തിന് വീട്‌ വെച്ചു നൽകുന്നതിന് വേണ്ടിയുള്ള ധന സമാഹരണത്തിന് ക്രാന്തിയുടെ കോർക്ക് യൂണിറ്റ് നടത്തിയ ബിരിയാണി ചലഞ്ച് വൻ വിജയമായി. ഉടുമ്പൻ ചോലയിലെ ഒരു നിർധന കുടുംബത്തെ നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ട് അയർലണ്ടിൽ ആഞ്ഞടിച്ച കൊടുംകാറ്റിനെയും അവഗണിച്ചു ക്രാന്തിയുടെ പ്രവർത്തകർ കരുതലിൻ കൂടിനായി മുന്നിട്ടിറങ്ങിയപ്പോൾ ഏകദേശം 600-ൽ പരം ബിരിയാണിയാണ് വിൽപന നടത്തി ആ പ്രദേശങ്ങളിലുള്ള വീടുകളിൽ എത്തിച്ചു നൽകാൻ സാധിച്ചത്.

ഈ ധനസമാഹരണത്തിനു സഹകരിച്ച മുഴുവൻ കുടുംബങ്ങളെയും അഭിവാദ്യം ചെയ്യുന്നതായി ക്രാന്തി അറിയിച്ചു. ഒപ്പം രുചികരമായ ബിരിയാണി തയ്യാറാക്കിയ കഫേ മലബാർ സാരഥി സഖാവ് വിമൽരാജ് മഠത്തിൽ വാസുവിനും മറ്റ് സഖാക്കളോടുമുള്ള കൃതജ്ഞതയും അറിയിക്കുന്നു.

ഇതിന് മുൻപ് ക്രാന്തിയുടെ ഡബ്ലിൻ സൗത്ത്, വാട്ടർഫോർഡ് യൂണിറ്റുകളും കരുതലിൻ കൂടിനു വേണ്ടി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചിരുന്നു. ബിരിയാണി ചലഞ്ചിലൂടെ ലഭിക്കുന്ന തുകയും സുമനസുകളുടെ സഹായവും ചേർത്ത് വെച്ചുകൊണ്ട് എത്രയും വേഗത്തിൽ കരുതലിൻ കൂട് ഭവന നിർമാണ പദ്ധതി പൂർത്തീകരിക്കാനാണ് ക്രാന്തി ലക്ഷ്യമിടുന്നത്.

Share this news

Leave a Reply

%d bloggers like this: