അതിതീവ്ര മഴയിൽ മുങ്ങി കിൽക്കെന്നിയും കോർക്കും; ഇന്ന് മുതൽ മഴയ്ക്ക് നേരിയ ആശ്വാസം

അതിശക്തമായ മഴയെ തുടര്‍ന്ന് കില്‍ക്കെന്നിയിലും, കോര്‍ക്കിലും വെള്ളപ്പൊക്കം. കാത്‌ലീന്‍ കൊടുങ്കാറ്റ് കെട്ടടങ്ങിയതിന് പിന്നാലെയാണ് രാജ്യത്ത് അതിതീവ്ര മഴ എത്തിയത്. തുടര്‍ന്ന് കാര്‍ലോ, കില്‍ക്കെന്നി, വെക്‌സ്‌ഫോര്‍ഡ്, വിക്ക്‌ലോ, വാട്ടര്‍ഫോര്‍ഡ് എന്നീ അഞ്ച് കൗണ്ടികളില്‍ യെല്ലോ വാണിങ്ങും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കിയിരുന്നു.

തിങ്കളാഴ്ച വൈകിട്ടോടെ ശക്തമായ മഴയില്‍ കില്‍ക്കെന്നിയിലെ Mullinavat മുതല്‍ New Ross Road വരെ വെള്ളം കയറുകയും, ഗതാഗതം തടസപ്പെടുകയും ചെയ്തു. Mullinavat-നും Knocktopher-നും ഇടയിലും വെള്ളം കയറി.

കോര്‍ക്കില്‍ Mallow- Dromahane പ്രദേശം, Rochestown, Cobh-ലെ Tay Road എന്നിവിടങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി.

കാലാവസ്ഥാ വകുപ്പിന്റെ യെല്ലോ വാണിങ് ഇന്നലെ അര്‍ദ്ധരാത്രി 12 മണിക്ക് അവസാനിച്ചിരുന്നു.

ഇന്ന് പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. ഒറ്റപെട്ട മഴയ്ക്കും സാധ്യതയുണ്ട്. പകല്‍ 8 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും.

ബുധനാഴ്ച ആകാശം മേഘാവൃതമാകുകയും, ശക്തി കുറഞ്ഞ മഴയും, കാറ്റും ഉണ്ടാകുകയും ചെയ്യും. 12 മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും.

വ്യാഴാഴ്ച പൊതുവെ വെയില്‍ ലഭിക്കും. ഇടവിട്ട് ഒറ്റപ്പെട്ട മഴയും പെയ്‌തേക്കും. വൈകുന്നേരത്തോടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മഴ പെയ്യും. 13 മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില ഉയരുക.

Share this news

Leave a Reply

%d bloggers like this: