അഭയാർത്ഥികളെ താമസിപ്പിക്കാനിരുന്ന ഒരു കെട്ടിടം കൂടി അഗ്നിക്കിരയാക്കി; ഇത്തവണ വിക്ക്ലോയിൽ

അന്താരാഷ്ട്ര അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന കെട്ടിടത്തില്‍ തീപിടിത്തം. വിക്ക്‌ലോയിലെ Newtownmountkennedy-ലുള്ള Riverlodge (Thudder House) കെട്ടിടത്തിലാണ് ശനിയാഴ്ച പുലര്‍ച്ചെ തീ പടര്‍ന്നത്.

അന്താരാഷ്ട്ര സംരക്ഷണപ്രകാരം അപേക്ഷ നല്‍കിയ 160-ഓളം പേരെ താമസിപ്പിക്കാന്‍ ഉദ്ദേശിച്ച കെട്ടിടമായിരുന്നു ഇത്. കഴിഞ്ഞ ആഴ്ചകളില്‍ ഇതിന് മുന്നില്‍ ആളുകള്‍ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.

അതേസമയം ഈ കെട്ടിടം നിലവില്‍ വാസയോഗ്യമായിരുന്നില്ല. തുടര്‍ന്ന് ഇത് വാസയോഗ്യമാക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയെങ്കിലും, പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു.

തീപിടിത്തത്തില്‍ കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അഭയാര്‍ത്ഥികളെ താമസിപ്പിക്കാനുദ്ദേശിക്കുന്ന കെട്ടിങ്ങള്‍ അഗ്നിക്കരയാക്കുന്നത് പതിവായ സാഹചര്യത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: