അയർലണ്ടിലേക്ക് പുതിയൊരു വിദേശബാങ്ക് കൂടി; ഡെപ്പോസിറ്റ് അടക്കമുള്ള സേവനങ്ങളുമായി സ്പാനിഷ് ഗ്രൂപ്പായ Bankinter

അയര്‍ലണ്ടിലെ ബാങ്കിങ് മേഖലയിലേയ്ക്ക് പ്രവേശനം പ്രഖ്യാപിച്ച് സ്പാനിഷ് ഗ്രൂപ്പായ Bankinter. ഐറിഷ് പെര്‍മിറ്റ് കിട്ടും വരെ സ്പാനിഷ് ലൈസന്‍സ് ഉപയോഗിച്ച് ഡെപ്പോസിറ്റ് അടക്കമുള്ള സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കുമെന്ന് Bankinter അധികൃതര്‍ അറിയിച്ചു.

നിലവില്‍ Avant Money എന്ന പേരില്‍ Bankinter, അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് മോര്‍ട്ട്‌ഗേജുകള്‍ നല്‍കിവരുന്നുണ്ട്.

അതേസമയം പ്രവര്‍ത്തനമാരംഭിച്ചാലും ബാങ്കിന് ബ്രാഞ്ചുകള്‍ ഉണ്ടാകില്ല. പകരം ഡിജിറ്റല്‍ ആയാകും എല്ലാ ഇടപാടുകളും. അയര്‍ലണ്ടില്‍ Avant എന്ന പേരിലാകും ബ്രാഞ്ച് അറിയപ്പെടുക.

ഡെപ്പോസിറ്റ് അടക്കമുള്ള സര്‍വീസുകളിലാണ് തുടക്കമെങ്കിലും പിന്നീട് മറ്റ് ബാങ്കിങ് മേഖലകളിലേയ്ക്കും സേവനം വ്യാപിപ്പിക്കുമെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ Bankinter വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: