ഡബ്ലിനിൽ പ്രായപൂർത്തിയാകാത്ത ആൾ അടക്കം 3 പേർ കഞ്ചാവുമായി അറസ്റ്റിൽ

ഡബ്ലിനില്‍ തിങ്കാളാഴ്ച ഗാര്‍ഡ നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 30.5 കിലോഗ്രാം കഞ്ചാവ് പിടികൂടി.

ആദ്യ ഓപ്പറേഷനില്‍ 27 കിലോഗ്രാം കഞ്ചാവുമായി 30-ലേറെ പ്രായമുള്ള ഒരു പുരുഷനാണ് പിടിയിലായത്. ഇയാള്‍ നിലവില്‍ സ്റ്റേഷന്‍ കസ്റ്റഡിയിലാണ്.

രണ്ടാമത്തെ സംഭവത്തില്‍ 24-കാരനും, ഒപ്പം പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളും 3.5 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായി. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.

പിടിച്ചെടുത്ത കഞ്ചാവിന് ആകെ 6 ലക്ഷം യൂറോയിലധികം വിലവരും.

Share this news

Leave a Reply

%d bloggers like this: