ഡബ്ലിനിൽ 1.7 മില്യൺ യൂറോയുടെ മയക്കുമരുന്നുകളുമായി രണ്ട് പേർ പിടിയിൽ

ഡബ്ലിനില്‍ 1.7 മില്യണ്‍ യൂറോയുടെ മയക്കുമരുന്നുകളുമായി രണ്ട് പുരുഷന്മാര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രി 8 മണിയോടെ സ്വോര്‍ഡ്‌സില്‍ രണ്ട് വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കവേയാണ് ഗാര്‍ഡ ആറ് കിലോഗ്രാം കൊക്കെയ്ന്‍, 65 കിലോഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തത്.

മയക്കുമരുന്നുകള്‍ക്ക് പുറമെ അവ മിക്‌സ് ചെയ്യാനുള്ള സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഒപ്പം 100,000 യൂറോയും, മൂന്ന് ആഡംബര കാറുകളും ഗാര്‍ഡ പിടിച്ചെടുത്തു.

40-ലേറെ പ്രായമുള്ള ഒരു പുരുഷനും, 50-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനുമാണ് അറസ്റ്റിലായത്. ഇവരെ ഡബ്ലിനിലെ ഒരു ഗാര്‍ഡ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്.

Share this news

Leave a Reply