അയർലണ്ടിൽ വെള്ളിയാഴ്ച നറുക്കെടുക്കുന്ന യൂറോമില്യൺ സ്പെഷ്യൽ ലോട്ടറി വിജയിയെ കാത്തിരിക്കുന്നത് 1 മില്യൺ യൂറോ!

അയര്‍ലണ്ടില്‍ നാളെ (മെയ് 17 വെള്ളി) നറുക്കെടുക്കാന്‍ പോകുന്ന EuroMillions-ന്റെ പ്രത്യേക ‘Ireland Only Raffle’ലോട്ടറിയില്‍ ഒന്നാം സമ്മാനക്കാരന് ലഭിക്കുക 1 മില്യണ്‍ യൂറോ. സാധാരണയായി EuroMillions-ന്റെ ‘Ireland Only Raffle’ നറുക്കെടുപ്പില്‍ 5,000 യൂറോ വീതം സമ്മാനമുള്ള 10 റാഫിള്‍ കോഡുകളാണ് ഉണ്ടാകുക. എന്നാല്‍ നാളെ രാത്രിയിലെ നറുക്കെടുപ്പില്‍ വിജയികളാകുന്ന 10 പേരില്‍ ഒരാള്‍ക്ക് ഇതിന് പുറമെ 1 മില്യണ്‍ യൂറോ കൂടി സുനിശ്ചിത സമ്മാനമായി നല്‍കപ്പെടും.

5,000 യൂറോ സമ്മാനം ലഭിക്കുന്ന 10 പേരില്‍ നിന്നും വീണ്ടും നറുക്കെടുപ്പിലൂടെയാണ് 1 മില്യണ്‍ ജേതാവിനെ തെരഞ്ഞെടുക്കുക. അതായത് വിജയിക്ക് ആകെ ലഭിക്കുക 1 മില്യണും, 5,000 യൂറോയും ആയിരിക്കും.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച കൗണ്ടി ലീഷിലെ Ossary-യിലുള്ള Main Street in Borris സ്ഥിതി ചെയ്യുന്ന Daybreak സ്‌റ്റോറില്‍ നിന്നും EuroMillios Plus-ന്റെ ലോട്ടറി എടുത്ത ഭാഗ്യശാലിക്ക് 500,000 യൂറോ ഒന്നാം സമ്മാനം ലഭിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: