കൗണ്ടി ഡബ്ലിനിലെ താലയില്‍ വീടിന് തീയിട്ടു. ചൊവ്വാഴ്ച രാത്രി 11.10-ഓടെയാണ് High Street-ലെ ഒഴിഞ്ഞുകിടക്കുന്ന വീട്ടില്‍ തീപിടിച്ചതായി ഗാര്‍ഡയ്ക്ക് വിവരം ലഭിക്കുന്നത്. സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം ഈ കെട്ടിടം അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ വിട്ടുനല്‍കാന്‍ കഴിഞ്ഞ മാസം ആലോചനയുണ്ടായിരുന്നു. അതിനാല്‍ത്തന്നെ കെട്ടിടത്തിന് മനപ്പൂര്‍വ്വം തീയിട്ടതാകാമെന്ന് സംശയമുണ്ട്. ഇക്കാര്യം ഗാര്‍ഡ അന്വേഷിക്കുകയാണ്. രാജ്യത്ത് ഇത്തരത്തില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ വിട്ടുനല്‍കിയ പല കെട്ടിടങ്ങളും തീവ്രവലതുപക്ഷവാദികളും, കുടിയേറ്റക്കാരും അഗ്നിക്കിരയാക്കിയിരുന്നു.
സംഭവസമയം രാത്രി 10.30-നും, 11.30-നും ഇടയില്‍ പ്രദേശത്ത് ഉണ്ടായിരുന്നവരോ, ഇതെക്കുറിച്ച് എന്തെങ്കിലും സൂചനയുള്ളവരോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. പ്രസ്തുത സമയം ഈ വഴി യാത്ര ചെയ്തവര്‍ തങ്ങളുടെ കാറിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച്, സംശയാസ്പദമായ എന്തെങ്കിലും കണ്ടാല്‍ ഗാര്‍ഡയെ ബന്ധപ്പെടണം.