പതിനൊന്നാമത് LCC ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് മെയ് 25, 26 തീയതികളിൽ ഡബ്ലിനിൽ

ഡബ്ലിൻ : ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സ് ചാമ്പ്യൻസ്ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഈ വരുന്ന മെയ് 25, 26 തീയതികളിൽ ഡബ്ലിനിലുള്ള കോർക്കാ പാർക്ക് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി അയർലണ്ടിലെ പരമാവധി ക്രിക്കറ്റ് ടീമുകളെ അണിനിരത്തിക്കൊണ്ടാണ് ഇത്തവണത്തെ ചാമ്പ്യൻസ്ട്രോഫി മത്സരങ്ങൾ അണിയിച്ചൊരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഒന്നാംസ്ഥാനക്കാരെ കാത്തിരിക്കുന്നത് കോൺഫിഡന്റ് ട്രാവൽ നൽകുന്ന 1001 യൂറോയും എവർ റോളിങ് ട്രോഫിയും ആണ്. രണ്ടാം സ്ഥാനക്കാർക്ക് ബിക്കാനോ സെവൻ സീസ് വെജിറ്റബിൾസ് നൽകുന്ന 501 യൂറോയും എവർ റോളിങ് ട്രോഫിയും ലഭിക്കുന്നു. കൂടാതെ ടൂർണമെന്റിൽ മികവ് പുലർത്തുന്ന താരങ്ങൾക്ക് പ്രത്യേകം സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നതായി സംഘാടകർ അറിയിച്ചു.

കോൺഫിഡന്റ് ട്രാവൽസ്, ബിക്കാനോ സെവൻ സീസ് വെജിറ്റബ്ൾസ്, പ്യൂവർ ദോശ ബാറ്റേഴ്സ്, ടൈലക്സ്, റിക്രൂട്ട്നെറ്റ്, സ്പൈസ് ബസാർ, റോയൽ കാറ്ററേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ടൂർണമെന്റിലേക്ക് അയലണ്ടിലെ എല്ലാ നല്ലവരായ ക്രിക്കറ്റ് പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: