സോഷ്യല്‍ മീഡിയ ആപ്പായ ടിക്ടോക്കില്‍ അക്കൗണ്ട് എടുത്ത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിക്ടോക്ക് അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും നേരത്തെ രൂക്ഷവിമര്‍ശനമുന്നയിച്ചയാളാണ് ട്രംപ്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ, യുവാക്കളെ ആകര്‍ഷിക്കാന്‍ എന്ന് പറഞ്ഞാണ് ട്രംപ് ടിക്ടോക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ട്രംപ്. ട്രംപിന്റെ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും, നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്‍ നേരത്തെ തന്നെ ടിക്ടോക്കില്‍ സജീവമാണ്. ഇതും കൂടിയാണ് എതിര്‍പ്പ് മറന്ന് ടിക്ടോക്ക് പരീക്ഷിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്.
വരുന്ന നവംബര്‍ 5-നാണ് യുഎസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.