യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ അയർലണ്ടിനായി വെള്ളി നേടി താല സ്വദേശി

റോമില്‍ നടക്കുന്ന യൂറോപ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിനായി വെള്ളി മെഡല്‍ നേടി Rhasidat Adeleke. താല സ്വദേശിയായ Adeleke, വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തിലാണ് രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ചെത്തി മെഡല്‍ കരസ്ഥമാക്കിയത്.

മത്സരത്തില്‍ പോളണ്ടിന്റെ Natalia Kaczmarek സ്വര്‍ണ്ണവും, നെതര്‍ലണ്ട്‌സിന്റെ Lieke Klaver വെങ്കലവും നേടി.

നേരത്തെ വനിതകളുടെ 1,500 മീറ്റര്‍ ഓട്ടത്തില്‍ അയര്‍ലണ്ടിന്റെ Ciara Mageean സ്വര്‍ണ്ണം നേടിയിരുന്നു. അയര്‍ലണ്ടിനായി 4X400 മിക്‌സഡ് റിലേ ടീമും സ്വര്‍ണ്ണത്തില്‍ മുത്തമിട്ടിരുന്നു. മെഡല്‍ നേട്ടത്തില്‍ ആറാം സ്ഥാനത്താണ് അയര്‍ലണ്ട്. ഇറ്റലിയാണ് ഒന്നാമത്.

Share this news

Leave a Reply

%d bloggers like this: