ക്ലെയറിലെ വീട്ടിൽ ചെറുപ്പക്കാരൻ മരിച്ചനിലയിൽ; അന്വേഷണമാരംഭിച്ച് ഗാർഡ

കൗണ്ടി ക്ലെയറിലെ വീട്ടില്‍ ചെറുപ്പക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് Ennis-ലെ Clare Road-ലുള്ള വീട്ടില്‍ എത്തിയ എമര്‍ജന്‍സി സര്‍വീസസ് സംഘം 30-ലേറെ പ്രായമുള്ള പുരുഷനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

University Hospital Limerick-ലേയ്ക്ക് മാറ്റിയ മൃതദേഹത്തിന്റെ പോസ്റ്റ് മോര്‍ട്ടം നടത്തും. ഇതിന്റെ ഫലം വരുന്നതിനനുസരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുക.

Share this news

Leave a Reply

%d bloggers like this: