അയർലണ്ടിനായി രണ്ട് സ്വർണ്ണവും രണ്ട് വെള്ളിയും; യൂറോപ്യൻ ചാംപ്യൻഷിപ് വിജയികൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി

യൂറോപ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിനായി മെഡല്‍ നേടിയ പ്രതിഭകള്‍ക്ക് സ്വീകരണം നല്‍കി പ്രധാനമന്ത്രി. ജൂണ്‍ 7 മുതല്‍ 12 വരെ ഇറ്റലിയിലെ റോമില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണ്ണവും രണ്ട് വെള്ളിയും നേടി പത്താം സ്ഥാനത്തെത്തിയ രാജ്യം ചരിത്രത്തിലെ തന്നെ മികച്ച പ്രകടനമാണ് നടത്തിയത്.

മെഡല്‍ നേടിയ താരങ്ങളായ Sharlene Mawdsley, Sophie Becker, Phil Healy, Lauren Cadden, Mark Smyth, Joseph Ojewumi, Hiko Tonosa എന്നിവരെയും, സപ്പോര്‍ട്ട് സ്റ്റാഫിനെയും സര്‍ക്കാര്‍ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഹാരിസ് സ്വാഗതം ചെയ്തു. ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന മെഡല്‍ വിജയികള്‍ക്കും, സപ്പോര്‍ട്ട് സ്റ്റാഫിനും അദ്ദേഹം ആദരമര്‍പ്പിക്കുകയും ചെയ്തു.

4×400 മീറ്റര്‍ മിക്‌സഡ് റിലേ, വനിതകളുടെ 1,500 മീറ്റര്‍ ഓട്ടം എന്നിവയിലാണ് അയര്‍ലണ്ട് സ്വര്‍ണ്ണം നേടിയത്. വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തിലും, വനിതകളുടെ 4×400 മീറ്റര്‍ റിലേയിലും വെള്ളിയും നേടി.

Share this news

Leave a Reply

%d bloggers like this: