മോർട്ട്ഗേജ് പലിശനിരക്കിൽ കുറവ് വരുത്തി AIB; ഗുണകരമാകുന്നത് ആർക്കൊക്കെ?

തങ്ങളുടെ നാല് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് പലിശനിരക്കില്‍ കുറവ് വരുത്തി AIB. 250,000 യൂറോയോ അതിലധികമോ ലോണ്‍ എടുത്ത ഉപഭോക്താക്കള്‍ക്ക് ജൂലൈ 3 മുതല്‍ പലിശനിരക്കില്‍ 0.25% കുറവ് വരുത്തുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകുന്ന നടപടിയാണിത്.

നിലവില്‍ ബാങ്കില്‍ നിന്നും മോര്‍ട്ട്‌ഗേജ് എടുത്ത ഉപഭോക്താക്കള്‍ക്കും കുറഞ്ഞത് 250,000 യൂറോ എങ്കിലും തിരിച്ചടവ് ബാക്കിയുണ്ടെങ്കില്‍ ഈ ആനുകൂല്യം ലഭിക്കും. മോര്‍ട്ട്‌ഗേജ് സ്വിച്ച് ചെയ്താലും അര്‍ഹരാണെങ്കില്‍ ഈ ആനുകൂല്യം ലഭിക്കും.

രാജ്യത്ത് നിലവില്‍ ശരാശരി ഒരു വീട് വാങ്ങാന്‍ നല്‍കേണ്ടത് 335,000 യൂറോ ആണെന്നിരിക്കെ ഏറ്റവും ജനകീയമായ മോര്‍ട്ട്‌ഗേജ് പ്ലാനാണ് 250,000 യൂറോ, നാല് വര്‍ഷം എന്നതെന്ന് AIB പറയുന്നു.

AIB-യുടെ പുതുക്കിയ മോര്‍ട്ട്‌ഗേജ് പലിശനിരക്ക് ചുവടെ:

Share this news

Leave a Reply

%d bloggers like this: