ഡബ്ലിനില്‍ വമ്പന്‍ മയക്കുമരുന്ന് വേട്ടയില്‍ 343 കിലോഗ്രാം കഞ്ചാവ് ഹെര്‍ബ്‌സ് പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ഗാര്‍ഡ നാഷണല്‍ ഡ്രഗ്‌സ് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ബ്യൂറോയും (GNDOCB) റവന്യൂവിന്റെ കസ്റ്റംസ് സര്‍വീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 6,860,000 യൂറോ വിപണിവിലവരുന്ന കഞ്ചാവ് പിടികൂടിയത്.
സംഭവത്തില്‍ 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് മേല്‍ ക്രിമിനല്‍ ജസ്റ്റിസ് (മയക്കുമരുന്ന് കടത്തല്‍) നിയമത്തിലെ സെക്ഷന്‍ 2 ആണ് ചുമത്തിയിരിക്കുന്നത്. അന്വേഷണം തുടരുകയാണ്.