അയർലണ്ടിൽ നാളെ രാവിലെ മുതൽ 24 മണിക്കൂർ National Slow Down Day; വാഹനങ്ങൾ വേഗത കുറയ്ക്കാൻ അഭ്യർത്ഥന

അയർലണ്ടിലെ റോഡപകടങ്ങൾ കുറയ്ക്കാനും, റോഡ് യാത്ര സുരക്ഷിതമാക്കാനും ലക്ഷ്യമിട്ട് നടത്തുന്ന National Slow Down Day നാളെ (സെപ്റ്റംബർ 2). നാളെ രാവിലെ 7 മണി മുതൽ 24 മണിക്കൂർ നേരത്തേയ്ക്കാണ് (സെപ്റ്റംബർ 3 രാവിലെ 7 മണി വരെ) Slow Down Day ആചരിക്കുക.

ഈ സമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഗാർഡ പ്രത്യേക ചെക്പോയിന്റുകൾ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗപരിശോധന നടത്തും. Slow Down Day- യിൽ എല്ലാവരും അനുവദനീയ വേഗത്തിൽ മാത്രം വാഹനം ഓടിക്കണം എന്ന് ഗാർഡ അഭ്യർത്ഥിക്കുന്നു. ഇതിനു ശേഷമുള്ള ദിവസങ്ങളിലും റോഡ് സുരക്ഷ മുൻ നിർത്തി വേഗത കുറച്ചു മാത്രം വാഹനം ഓടിക്കുക.

Share this news

Leave a Reply

%d bloggers like this: