വെക്സ്ഫോർഡിൽ കാസിൽ ബ്രിഡ്ജിന്റെ ചരിത്രത്തിൽ ആദ്യമായി മലയാളമാസം ചിങ്ങം 21 അത്തം ദിനത്തിൽ (06-09-2024) ഓണം ആഘോഷിച്ചു. ഉദ്ദേശം നൂറ്റിമുപ്പതോളം ആളുകൾ പങ്കെടുത്തു.
വൈകിട്ട് 6 മണിക്ക് ആരംഭിച്ച് രാത്രി പതിനൊന്നരയോടെ കൂടി ആഘോഷം അവസാനിച്ചു. ഓണത്തോടനുബന്ധിച്ച് പൂക്കളം ഒരുക്കിയും,ഓണപ്പാട്ട് പാടിയും, ചെണ്ടമേളത്തോടുകൂടിയും മാവേലിമന്നനെ വരവേറ്റു.

കുട്ടികളുടേയും,മുതിർന്നവരുടേയും പാട്ടുകളും, തിരുവാതിരയും, നൃത്തങ്ങളും, കലാകായിക മത്സരങ്ങളും അരങ്ങേറി. എല്ലാവരും ഒന്നിച്ചുള്ള ഓണസദ്യയും ഉണ്ടായിരുന്നു.
എല്ലാവരും പരസ്പരം ഓണാശംസകൾ കൈമാറി പിരിഞ്ഞു. ചെണ്ടമേളം സ്പോൺസർ ചെയ്തത് Holly Grail, Wexford.