മൈൻഡിന്റെ പതിനഞ്ചാമത് ഓണാഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച ആഘോഷമായി നടന്നു.
നാനൂറോളം ആളുകൾ പങ്കെടുത്ത ഓണാഘോഷം രാവിലെ പത്തുമണിക്ക് പൂക്കളം ഒരുക്കികൊണ്ടു ആരംഭിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ ഓണാഘോഷമത്സരങ്ങൾ ഇതിൽ പങ്കെടുത്തവരുടെ ബാല്യകാല മധുരസ്‌മരണകളെ തൊട്ടുണർത്തി.
അതിനുശേഷം റോയൽ കാറ്റെർസ് ഒരുക്കിയ 27 കൂട്ടം ഓണസദ്യ എല്ലാവരുടെയും വയറും മനസും നിറച്ചു. തുടർന്ന് ആഘോഷപരമായി എഴുന്നള്ളിയ മാവേലിത്തമ്പുരാനോടൊപ്പം മൈൻഡ് ഭാരവാഹികൾകൂടി ഭദ്രദീപം കൊളുത്തി കലാപരിപാടികൾക്ക് തുടക്കംകുറിച്ചു.

മൈൻഡ് പ്രസിഡന്റ് ശ്രീ ജെയ്‌മോൻ പാലാട്ടിയുടെ സ്വാഗത പ്രസംഗത്തിന് ശേഷം തിരുവാതിരയും പാട്ടും ഡാൻസുമൊക്കെയായി കുട്ടികളും മുതിർന്നവരും അരങ്ങു തകർത്തു. കലാശക്കൊട്ടായി ഡി ജെ കാർത്തിക്കിന്റെ ലൈവ് ഡി ജെ കൂടിയായപ്പോൾ പതിനഞ്ചാമത് മൈൻഡ് ഓണാഘോഷം പൂർത്തിയായി.
തുടർന്ന് മൈൻഡ് സെക്രട്ടറി ശ്രീ റെജി കൂട്ടുങ്ങൽ എല്ലാവർക്കും നന്ദി അറിയിച്ചതിനോടൊപ്പം തുടർന്നും മൈൻഡിന്റെ എല്ലാ പരിപാടികളിലും സഹരണം പ്രതീക്ഷിക്കുന്നതായും അറിയിച്ചു.

31-05-2025 എന്ന മൂന്നാമത് മൈൻഡ് മെഗാമേളയ്‍യുടെ തീയതി ഓർമിപ്പിച്ചുകൊണ്ട് മൈൻഡ് ഓണാഘോഷത്തിന് തിരശീലയിട്ടു.