ഡബ്ലിന്‍: ഒ.ഐ.സി.സി അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ അയര്‍ലണ്ടിലെ ഡബ്ലിനില്‍ ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ രൂപീകരിച്ചു. ഉമ്മന്‍ചാണ്ടിയുടെ പ്രിയപുത്രനും, എംഎല്‍എയുമായ ചാണ്ടി ഉമ്മന്റെ സാന്നിദ്ധ്യത്തില്‍ അയര്‍ലണ്ടിലെ മുന്‍ മന്ത്രിയും, 50 വര്‍ഷക്കാലമായി TD-യുമായ Richard Bruton ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ അയര്‍ലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനാ നേതാക്കളും പങ്കെടുത്തു.


ഒ.ഐ.സി.സി അയര്‍ലണ്ട് പ്രസിഡന്റ് ലിങ്ക്‌വിന്‍സ്റ്റാര്‍ മാത്യു, ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കല്‍, വൈസ് പ്രസിഡന്റ് പി.എം ജോര്‍ജ്ജ് കുട്ടി, റോണി കുരിശിങ്കല്‍ പറമ്പില്‍, കുരുവിള ജോര്‍ജ്ജ്, സുബിന്‍ ഫിലിപ്പ്, വിനു കളത്തില്‍, ലിജു ജേക്കബ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേൃത്വം നല്‍കി.
വാര്‍ത്ത: റോണി കുരിശിങ്കല്‍ പറമ്പില്‍