ഡബ്ലിനിൽ പിഞ്ചുകുഞ്ഞ് ഇരിക്കുകയായിരുന്ന കാർ തട്ടിയെടുക്കാൻ ശ്രമം; പ്രതിയെ തിരഞ്ഞ് ഗാർഡ

ഡബ്ലിനില്‍ പിഞ്ചുകുഞ്ഞ് ഇരിക്കുകയായിരുന്ന കാർ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. Mountjoy Square-ല്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സില്‍വര്‍ നിറത്തിലുള്ള Nissan Qashqai കാര്‍ തട്ടിയെടുക്കപ്പെട്ടത്. ഈ സമയം അഞ്ച് മാസം മാത്രം പ്രായമുള്ള പെണ്‍കുട്ടിയും കാറിന്റെ ബാക്ക് സീറ്റില്‍ ഉണ്ടായിരുന്നു.

വിവരം ലഭിച്ച ഗാര്‍ഡ ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കാറും, കുട്ടിയും North Richmond St ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തി. കുട്ടി സുരക്ഷിതയാണ്. കുട്ടിയെ രക്ഷിതാക്കളുടെ പക്കല്‍ എത്തിച്ചു.

അതേസമയം കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് വേണ്ടി ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. വെളുത്ത വര്‍ഗ്ഗക്കാരനായ ഒരു മദ്ധ്യവയസ്‌കനാണ് കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഡാര്‍ക്ക് നിറത്തിലുള്ള വസ്ത്രങ്ങളും ബേസ്‌ബോള്‍ ക്യാപ്പുമായിരുന്നു വേഷം. ഇയാള്‍ കാറുമായി പോകുന്നത് കണ്ടിട്ടുള്ളവരോ, ഇയാളെ പറ്റി എന്തെങ്കിലും സൂചനയുള്ളവരോ തങ്ങളെ വിവരമറിയിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. കാറിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഡബ്ലിനില്‍ തിങ്കളാഴ്ച ഉണ്ടായിരുന്ന ആളുകള്‍ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പരിശോധിച്ച്, അതിന്റെ ദൃശ്യങ്ങള്‍ ഡാഷ് ക്യാമറയിലോ, സിസിടിവിയിലോ ഉണ്ടെങ്കില്‍ തങ്ങള്‍ക്ക് കൈമാറണമെന്ന് ഗാര്‍ഡ പറഞ്ഞു.

കാറിന്റെ വിവരങ്ങള്‍: Nissan Qashqai hatchback (silver)

registration number 10-D-21328

ബന്ധപ്പെടുക: 999 അല്ലെങ്കില്‍ 112

Share this news

Leave a Reply

%d bloggers like this: