മയോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം ‘ആർപ്പോണം 2024’ അതീവ ഗംഭീരമായി നടത്തപ്പെട്ടു. Balla community centre-ൽ വച്ച് ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന പരിപാടി Castlebar മേയർ Cllr. Donna Sheridan ഉത്ഘാടനം ചെയ്തു.

പിന്നീട് ആവേശം നിറഞ്ഞതും വർണാഭവുമായ നിരവധി കലാപരിപാടികളും ഓണക്കളികളും പൂക്കളമത്സരവും വടംവലിയും നടത്തപ്പെട്ടു. തൂശനിലയിട്ട് വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരെയും സ്വന്തം നാടിന്റെ ഗൃഹദൂരതയിലേക്ക് കൊണ്ട് പോയി. Mayo Beatz-ന്റെ “Musical Onam” മ്യൂസിക്ക് ഇവന്റ് ആഘോഷത്തിന്റെ മാറ്റുകൂട്ടി.

MMA Talent fest 2024-ന്റെ വിജയികൾക്കുള്ള സമ്മാനദാനവും അന്നേ ദിവസം നടത്തപ്പെട്ടു.

സംഘാടകമികവ് കൊണ്ട് ഏറെ കയ്യടി നേടിയ ഈ വർഷത്തെ ഓണാഘോഷം അതിഗംഭീരമായി പൂർത്തിയാക്കാൻ സാധിച്ചു. വിവിധ പരിപാടികളിലും മത്സരങ്ങളിലും പങ്കെടുത്ത് ആഘോഷത്തിന്റെ മാറ്റുകൂടിയ എല്ലാവർക്കും ഈ വർഷത്തെ കമ്മിറ്റി അംഗങ്ങളായ Sonish, Binoy, Sherin, Mathew, Alex, Selda, Vijitha എന്നിവർ നന്ദി അറിയിച്ചു.