സ്വതസിദ്ധമായ ആലാപന ശൈലിയിലൂടെ പ്രശസ്തനായ ബോളിവുഡ് ഗായകൻ ഷാൻ 2024 ഒക്ടോബർ 5-ന് ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ പാടാനെത്തുന്നു. ഇന്ത്യയിലെ മുൻനിര ഗായകരിൽ ഒരാളായ ഷാൻ 3000-ലേറെ ഗാനങ്ങൾ 10-ലധികം ഭാഷകളിൽ പാടിയിട്ടുണ്ട്. മലയാളികളടക്കം ഒരു പാട് ആരാധകരുടെ മനസ്സിൽ ഇടം നേടിയ ഷാൻ, ഈ ലൈവ് ഷോയിൽ പാട്ടും വിനോദവും ഹാസ്യവും പകർന്നുനൽകുന്നു.

ഷാനിൻ്റെ ഈ അനശ്വര സംഗീത യാത്ര മൂന്ന് ഭാഗങ്ങളായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്:
LIVE – സംഗീതത്തിന്റെ ആവേശവും തീവ്രതയും
LOVE – ഹൃദയസ്പർശിയായ, പ്രണയഭാവം നിറഞ്ഞ പാട്ടുകൾ
LAUGHTER – ഹാസ്യരസമുള്ള ഗാനങ്ങൾ
ലോകോത്തര സംഗീത വിസ്മയം നേരിൽ കാണാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുതെന്ന് പരിപാടിയുടെ സംഘടകർ അഭ്യർത്ഥിച്ചു.
ടിക്കറ്റുകൾക്കായി സന്ദർശിക്കുക: http://www.brightamjentertainments.com