കഴിഞ്ഞ ശനിയാഴ്ചത്തെ 1 മില്യണ്‍ ലോട്ടോ വിജയികള്‍ ഡബ്ലിനിലെ കുടുംബം. താലയിലെ The Square Shopping Centre-ലുള്ള Spar-ല്‍ നിന്നുമാണ് നാല് പേരടങ്ങുന്ന കുടുംബം ലോട്ടറിയെടുത്തത്. ഇവര്‍ ബുധനാഴ്ച നാഷണല്‍ ലോട്ടറിയിലെത്തി സമ്മാനത്തുക ഏറ്റുവാങ്ങി.
ഫലം നോക്കിയപ്പോള്‍ ആദ്യം സമ്മാനം ലഭിച്ച കാര്യം വിശ്വസിക്കാനായില്ലെന്ന് കുടുംബത്തിലെ മുതര്‍ന്ന അംഗം പറയുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ വിളിച്ചുണര്‍ത്തി ഒന്നുകൂടെ നമ്പറുകള്‍ ത്തുനോക്കിയാണ് സമ്മാനം ഉറപ്പിച്ചത്. ഫലം കണ്ട മകളും, പിതാവും കുറേ നേരം ഒന്നുമ മിണ്ടാന്‍ പറ്റാതെ പരസ്പരം നോക്കിയിരിക്കുകയും ചെയ്തത്രേ. തുടര്‍ന്ന് തിങ്കളാഴ്ച നാഷണല്‍ ലോട്ടറിയില്‍ വിളിച്ച് കാര്യം പറഞ്ഞു.
കുടുംബത്തിലും ഓരോ അംഗങ്ങളും 250,000 യൂറോ വീതമായി സമ്മാനത്തുക വീതിച്ചെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.